മാറാട് കൂട്ടക്കൊലയുടെ ചുരുള്ളഴിയുമോ? നേരറിയാന്‍ സിബിഐ വരുമ്പോള്‍ ആശങ്കയിലാകുന്നത് കേരളത്തിലെ രാഷ്ട്രീയ ഉന്നതര്‍

കൊച്ചി: മാറാട് കൂട്ടക്കൊല കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന് പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. കേസ് സിബിഐയ്ക്ക് അന്വേഷിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഓഫീസും അനുവദിക്കണം.

കേസ് സംബന്ധിച്ച ഫയലുകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കൈവശമാണുള്ളത്. അത് എത്രയും വേഗം തന്നെ സിബിഐയ്ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ശാന്താന ഗൗഡര്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കേസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും രേഖാമൂലം കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് സ്വദേശി കൊളക്കോടന്‍ മൂസ ഹാജി എന്നയാളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് വലിയതോതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. അതിനാല്‍ ഈ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് മൂസഹാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിബിഐയുടെയും സംസ്ഥാന സര്‍ക്കരിന്റെയും നിലപാട് തേടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ തന്നെ വലിയ ഗൂഡാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജന്‍സികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാര്‍ശയുളളതിനാലും കേസ് ഏറ്റെടുക്കാന്‍ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ല്‍ത്തന്നെ സിബിഐ അന്വേഷണാവശ്യം ഉയര്‍ന്നെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല.

Top