പള്ളിമേടയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചകേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

തൃശൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്. തൃശൂര്‍ പീച്ചിയില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇരക്ക് മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്‌സോ നിയമ പ്രകാരമാണ് ശിക്ഷ. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലില്‍ അവിടെ വച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത, പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി താമസിച്ചിരുന്ന പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിമേടയിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയത്. പീച്ചിപായിക്കണ്ടം സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്ററായ ഇയാള്‍ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദര്‍ശകനായിരുന്നു. പാസ്റ്ററെന്ന നിലയില്‍ ഭാര്യയോടൊപ്പമേ വീടുസന്ദര്‍ശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാള്‍ ഒറ്റയ്ക്കാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാള്‍ കുട്ടികളുമായി ചങ്ങാത്തം കൂടിയത്.

വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയില്‍ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുത്ത ഇയാള്‍ പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചെറിയതോതിലുള്ള പീഡനങ്ങള്‍ തുടങ്ങി. പാസ്റ്ററെപ്പറ്റി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന ധൈര്യം ഇയാള്‍ക്ക് പീഡനം നടത്താന്‍ തുണയായി. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളിലൊരാള്‍ ഈ വിവരം അദ്ധ്യാപികയോട് പറഞ്ഞു. അദ്ധ്യാപിക ഇത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പൊലീസിലും അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അങ്ങനെയാണ് പാസ്റ്ററുടെ പീഡനം പുറം ലോകത്ത് എത്തുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നാണ് ഈ കുട്ടിയുടെ കൂട്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്താവുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യുന്ന വിവരം അറിഞ്ഞ് കോട്ടയം ഭാഗത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസില്‍ കുറ്റപത്രം നല്‍കി. ഒരു വര്‍ഷത്തിനകം വിചാരണയും പൂര്‍ത്തിയാക്കി ശിക്ഷാ വിധിയിലേക്കും കാര്യങ്ങളെത്തി. രണ്ടാമത്തെ കേസില്‍ ഇനി വിചാരണ നടക്കും. അതിലും ശിക്ഷ ഉറപ്പാണെന്നാണ് പൊലീസ് പറയുന്നത്.

Top