കൊച്ചി : ജയിലില്‍ നിന്നിറങ്ങിയ ശേഷം സരിത നടത്തിയ എല്ലാ നീക്കങ്ങളും റെക്കോര്‍ഡ് ചെയ്തതായി തെളിയുന്നു. സോളാര്‍ കമ്മീഷനില്‍ സരിത നല്‍കുന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.
കേസില്‍ കോടതിയില്‍ ഹാജരാകുമ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖനെതിരെ മൊഴി നല്‍കണമെന്ന് ഉന്നത പൊലീസ് മേധാവി നിര്‍ബന്ധിച്ചുവെന്നും അത് ഐ ഗ്രൂപ്പിലെ പ്രമുഖന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും സരിത പറഞ്ഞതായി തോമസ് കൊണ്ടോടി സോളര്‍ അന്വേഷണ കമ്മിഷനു മൊഴി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ജയിലില്‍നിന്നിറങ്ങിയ ശേഷം 2015ല്‍ സരിത കാണാനെത്തി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിലെ പ്രമുഖന്റെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിനു തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നു കൂടിക്കാഴ്ചയില്‍ സരിത പറഞ്ഞു. യുഡിഎഫില്‍ നിന്നു പുറത്തായ നേതാവും ഈ ആവശ്യം ഉന്നയിച്ചു ഭീഷണിപ്പെടുത്തി. ഇതിനു വഴങ്ങാത്തതിനാല്‍ കസ്റ്റഡി പല തവണ നീട്ടിവാങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ദ്രോഹിച്ചുവെന്നും സരിത കൂടിക്കാഴ്ചയില്‍ പറഞ്ഞു
സോളാര്‍ തട്ടിപ്പ് കേസുകളില്‍ കോടതികളില്‍ ഹാജരാകുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കണമെന്ന് എ.ഡി.ജി.പി: കെ പത്മകുമാര്‍ 34 തവണ നിര്‍ബന്ധിച്ചതായി സരിത പറെഞ്ഞന്ന് അഡ്വ. തോമസ് പി. കൊണ്ടോടിയുടെ മൊഴി ഏറെ നിര്‍ണ്ണായകാണ്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് പത്മകുമാര്‍ ഇതിനു നിര്‍ബന്ധം പിടിച്ചതെന്ന് സരിത പറഞ്ഞതായും പുതുപ്പള്ളി സ്വദേശിയായ തോമസ് കൊണ്ടോടി സോളാര്‍ കമ്മിഷനില്‍ പറഞ്ഞു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം സരിത 2015ല്‍ തന്നെ വന്നുകണ്ടിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങാതിരുന്നതിനാല്‍ പത്മകുമാര്‍ ഇടപെട്ട് പൊലീസ് കസ്റ്റഡി പലതവണ നീട്ടിവാങ്ങിയെന്ന് സരിത പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് തന്നെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെന്നും സരിത പറഞ്ഞു. യു.ഡി.എഫില്‍നിന്ന് പുറത്തായ മറ്റൊരു നേതാവും ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കാന്‍ സരിതയെ പ്രേരിപ്പിച്ചു. അപ്രകാരം ചെയ്തില്ലെങ്കില്‍ വീണ്ടും ജയിലില്‍ പോകേണ്ടിവരുമെന്ന് ആ നേതാവ് ഭീഷണിപ്പെടുത്തിയെന്നു സരിത പറഞ്ഞിരുന്നെന്നും കൊണ്ടോടി പറഞ്ഞു.
തോമസ് കൊണ്ടോടിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ സംഭാഷണത്തിന്റേതെന്ന പേരില്‍ സരിത ഹാജരാക്കിയിരുന്ന ഓഡിയോ സിഡി കമ്മിഷന്‍ അഭിഭാഷകന്‍ സി. ഹരികുമാര്‍ തോമസ് കൊണ്ടോടിയെ കേള്‍പ്പിച്ചു. ചില ഭാഗങ്ങളിലെ ശബ്ദം തന്റേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയ സരിത തെളിവ് ശേഖരണത്തിന് നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിലൂടെ പുറത്തുവരുന്നത്.
സോളര്‍ കേസുകള്‍ വാദിക്കണമെന്നാവശ്യപ്പെട്ട് സരിത അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കേസുകള്‍ ഏറ്റെടുത്തില്ല. ഇടയ്ക്ക് അവര്‍ തന്നോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോള്‍ ടിവി ചാനലില്‍ തനിക്കെതിരെ പറയുമെന്ന് സരിത ഭീഷണിപ്പെടുത്തി. ഇതിനിടെ, ബിജുവിനു വേണ്ടി കേസുകളില്‍ ഹാജരാകുന്നതിന് ജയിലില്‍ ചെന്നുകണ്ട് വക്കാലത്ത് ഒപ്പിട്ടു വാങ്ങിയിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്തപ്പോള്‍, അതിലൊന്നും ഇടപെടേണ്ടെന്നും അയാള്‍ക്ക് പരോളിനൊക്കെ സഹായം ചെയ്താല്‍ അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അറസ്റ്റിലാകുന്നതിനു മുന്‍പ് ടീം സോളര്‍ കമ്പനിയുടെ നടത്തിപ്പുകാര്‍ എന്നു പരിചയപ്പെടുത്തി ബിജുവും സരിതയും തന്നെ ഫോണ്‍ ചെയ്തിട്ടുണ്ടെന്നും നേരില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തോമസ് കൊണ്ടോടി മൊഴി നല്‍കി. കേസുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു സരിത നല്‍കിയ അപേക്ഷ തോമസ് കൊണ്ടോടി സോളര്‍ കമ്മിഷനില്‍ ഹാജരാക്കി. കോഴിക്കോട് ജില്ലാ പ്ലാനിങ് ഓഫിസറെയും ഇന്നലെ കമ്മിഷന്‍ വിസ്തരിച്ചു.
സോളര്‍ ഇടപാടില്‍ കോണ്‍ഗ്രസിലെ ചിലര്‍ ഗ്രൂപ്പ് വൈരാഗ്യം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി പ്രതി സരിതാ നായര്‍ പറഞ്ഞിട്ടുണ്ടെന്നു കോട്ടയം ഡിസിസി മുന്‍ സെക്രട്ടറിയും അഭിഭാഷകനുമായ തോമസ് പി. കൊണ്ടോടിയുടെ വെളിപ്പെടുത്തിയത്.