ഇന്ത്യക്ക് തിരച്ചടി: കടല്‍ക്കൊല കേസില്‍ നാവികരുടെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ട്രൈബ്യൂണല്‍; ഇരു രാജ്യങ്ങളും 24ന് റിപ്പോര്‍ട്ട് നല്‍കണം

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇന്ത്യയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മദ്ധ്യസ്ഥ ട്രൈബ്യൂണല്‍. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ആയതിനാല്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇറ്റലിക്കാണ് അവകാശമെന്നും നാവികരായ മാക്‌സി മിലിയാനോ ലത്തോറെയെയും സാല്‍വത്തോറെ ജെറോണിനെയും ഇറ്റലിക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു ഇറ്റലിയുടെ ആവശ്യം. ഇരു രാജ്യങ്ങള്‍ക്കും വിധി ബാധകമാണ്.

നാവികരെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ഇറ്റലി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ അതിനു തയ്യാറായിരുന്നില്ല. ഇന്ത്യക്കാരായ രണ്ടു മത്സ്യത്തൊഴിലാളികളെ നാവികര്‍ വെടിവെച്ചു കൊന്നത് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വെച്ചാണെന്നും അതിനാല്‍ നാവികരെ വിചാരണ ചെയ്യാനുള്ള പൂര്‍ണ്ണ അധികാരം ഇന്ത്യക്കാണെന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുരാജ്യങ്ങള്‍ക്കും വിധി ബാധകമാണ്. ഇന്ത്യയും ഇറ്റലിയും സപ്തംബര്‍ 24ന് മുമ്പ് കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. അന്തിമവിധിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. ഹാംബുര്‍ഗിലെ അന്താരാഷ്ട്ര ്രൈടബ്യൂണലാണ് വിധി പറഞ്ഞത്.

ഇതെത്തുടര്‍ന്നാണ് ഇറ്റലി അന്താരാഷ്ട്ര മദ്ധ്യസ്ഥ ട്രൈബ്യൂണലിനെ സമീപിച്ചത്. കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാക്കിയ യുഎന്‍ നിബന്ധന പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ വാദം. നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി ്രൈടബ്യൂണലില്‍ ആവശ്യപ്പെട്ടത്. മാസിമിലിയാനോ ലത്തോറെ, സല്‍വത്തോറെ ജിറോണ്‍ എന്നീ മറീനുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയിലെ കോടതിക്ക് അധികാരമില്ലെന്ന് ഇറ്റലി ്രൈടബ്യൂണലില്‍ വാദിച്ചു. തര്‍ക്കങ്ങള്‍ പരിഹരിക്കുംവരെ മറീനുകളെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു. രാജ്യാന്തര ്രൈടബ്യൂണല്‍ അധ്യക്ഷന്‍ ബ്ലൂഡ്മിര്‍ ഗോളിഡ്‌സന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പറഞ്ഞത്.

ഫ്രഞ്ച് അഭിഭാഷകരായ ഏലിയന്‍ പെല്ലറ്റ്, ആര്‍ ബണ്ടി എന്നിവരാണ് രാജ്യാന്തര ട്രൈബ്യൂണലില്‍ ഇന്ത്യക്ക് വേണ്ടി ഹാജരായത്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍ നരസിംഹ, വിദേശകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ സംഘവും വിദേശ അഭിഭാഷകരെ സഹായിക്കാന്‍ ജര്‍മനിയിലെത്തിയിരുന്നു.

2012ല്‍ കൊല്ലം നീണ്ടകര തീരത്താണ് ഇറ്റാലിയന്‍ നാവികര്‍ രണ്ട് മീന്‍പിടിത്തക്കാരെ വെടിവെച്ചുകൊന്നത്. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രപരിധിയിലാണെന്നാണ് ഇറ്റലിയുടെ വാദം. വെടിവെച്ചത് ബോധപൂര്‍വമല്ല, കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണെന്നാണ് പ്രതികളുടെ വാദം.

Top