തിരുവനന്തപുരം: പട്ടികജാതിക്കാരെ താന്‍ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് ഉപലോകായുക്ത കെ.പി ബാലചന്ദ്രന്‍. പട്ടികജാതിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. ബാര്‍കേസ് പരിഗണിക്കവേ ഇന്നലെയാണ് ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശമുണ്ടായത്. രേഖകള്‍ തരാതിരിക്കാന്‍ താന്‍ എസ്.സി ആണോ എന്നായിരുന്നു ചോദ്യം. അതിനിടെ ഇന്ന് രാവിലെ ജഡ്ജിമാര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. കേസ് ഫയലുകള്‍ തനിക്ക് നല്‍കരുതെന്ന് ലോകായുക്തയാണ് നിര്‍ദ്ദേശിച്ചതെന്ന് ഉപലോകായുക്ത ആരോപിച്ചു. ഉദ്യോഗസ്ഥരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ആരോപണം ലോകായുക്ത പയസ് കുര്യാക്കോസ് നിഷേധിച്ചു.