ജസ്റ്റിസ് കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. കെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ടി.എസ്. ഠാകൂറിന്‍െറ പിന്‍ഗാമിയായായാണ് കെഹാര്‍ പരമോന്നത നീതിപീഠത്തിന്‍െറ തലവനാകുന്നത്. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു.
സിഖ് സമുദായത്തില്‍നിന്ന് ആദ്യ ചീഫ് ജസ്റ്റിസാകുന്ന കെഹാറിന് ഈ വര്‍ഷം ആഗസ്റ്റ് 27 വരെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരിക്കാം. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്. കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. പഞ്ചാബ് രിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ താല്‍കാലിക ചുമതലയും വഹിച്ചു. സുപ്രീംകോടതിയുടെ 44 -ലാമത്തെ ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം.

കെഹാറിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനെതിരായ ഹര്‍ജി നല്‍കിയ ഇന്നലെ തള്ളിയിരുന്നു. മറ്റ് രണ്ട് ഹര്‍ജികളും നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. കെഹാറിനെതിരായ ഹര്‍ജിയിലെ പൊതുതാല്‍പര്യത്തിന് പിന്നിലുള്ള കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കാറും ഡി.വൈ. ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു. തേജ്‌സിങ് അശോക് റാവു ഗെയ്ക്വാദ് എന്നയാളാണ് ഹരജി സമര്‍പ്പിച്ചത്. ഇതേ വിഷയത്തില്‍ രണ്ട് ഹര്‍ജികള്‍ തള്ളിയതിനാല്‍ ഈ ഹരജിയും തള്ളുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top