ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം. നവംബര്‍ 18ന് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യും.മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു ബോബ്‌ഡെ. 2021 ഏപ്രില്‍ 23 നാണ് അദ്ദേഹം വിരമിക്കുന്നത്.
1956 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനിച്ച അദ്ദേഹം നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 2000ത്തില്‍ ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി. 2013ലാണ് അദ്ദേഹം സുപ്രീം കോടതിയില്‍ എത്തുന്നത്.
അയോധ്യ, ബിസിസിഐ തുടങ്ങി സുപ്രധാന കേസുകള്‍ പരിഗണിച്ച ബെഞ്ചിലെ അംഗമാണ്. നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് നിയമിതനായത്. അടുത്തമാസം പതിനേഴിന് അദ്ദേഹം വിരമിക്കും.അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ വാദംകേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ. ബിസിസിഐ കേസ്, വെടിക്കെട്ടിനെതിരായ ഹര്‍ജികള്‍ എന്നിവ പരിഗണിക്കുന്ന ബെഞ്ചിലും ഇദ്ദേഹം അംഗമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നാണ് വിരമിക്കുന്നത്. തൊട്ടടുത്ത ദിവസം ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യും.
അടുത്ത ചീഫ് ജസ്റ്റിസ് ആരാകണം എന്ന് നിലനിലെ ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യുകയാണ് പതിവ്. രഞ്ജന്‍ ഗൊഗോയ് ആഴ്ചകള്‍ക്ക് മുമ്പ് ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതി നിയമനം അംഗീകരിച്ച് ഉത്തരവായത്. ബോബ്‌ഡെക്ക് 18 മാസത്തെ സര്‍വീസാണ് ബാക്കിയുള്ളത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയെ ആണ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കേണ്ടത്. നിലവിലെ ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശ നിയമ മന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. പ്രധാനമന്ത്രി രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി നിയമന ഉത്തരവിറക്കും.