കൊച്ചി: സി എ വിദ്യാര്‍ത്ഥിനിയെ കാണാതായ രാത്രിയില്‍ പരാതിയുമായി ചെന്ന മാതാപിതാക്കളെ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും അപമാനിച്ചുവിട്ടു. സ്ത്രീ സുരക്ഷയുടെ പേരില്‍ അഭിമാനം കൊള്ളുന്ന സര്‍ക്കാരും സ്ത്രീകള്‍ക്കുവേണ്ടി ഏത് പാതിരാത്രിയും സുരക്ഷയൊരുക്കുമെന്ന് അവകാശപ്പെടുന്ന പോലിസുമുള്ളിടത്താണ് മകളെ കാണാതായ പരാതിയുമായി ചെന്ന മാതാപിതാക്കളെ ചുമതലയുള്ള എസ് ഐ ഇല്ല എന്ന കാരണം പറഞ്ഞ് തിരിച്ചയച്ചത്.
മരണപ്പെട്ട മിഷേല്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ചുമതലയുള്ള കന്യാസ്ത്രിയും മിഷേലിന്റെ അമ്മയും പിതാവുമാണ് അഞ്ചാം തിയതി രാത്രി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതിയുമായി എത്തിയത്. കുട്ടിയുടെ മൊബൈല്‍ ടവര്‍ നോക്കി അന്വേഷണം നടത്തണമെന്ന് പരാതി പോലീസ് പുഛിച്ച് തള്ളുകയായിരുന്നു. പുലര്‍ച്ചെ വരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയട്ടും അന്വേഷണം നടത്താന്‍ പോലീസുകാര്‍ തയ്യാറായില്ല. രാത്രിയില്‍ തന്നെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ തങ്ങളുടെ മകളെ ജീവനോടെ തിരിച്ചുകിട്ടുമായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിലെ ചര്‍ച്ചക്കിടെയാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ അനാസ്ഥയെ കുറിച്ച് മതാപിതാക്കള്‍ വെളിപ്പെടുത്തിയത്.
കൊച്ചി നഗരഹൃദയത്തിലെ പോലീസ് സറ്റേഷനില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുണ്ടായ അനുഭവം ഞെട്ടിയ്ക്കുന്നതാണ്. മരണത്തിനുശേഷവും സെട്രല്‍ പോലീസ് സ്വീകരിച്ച നടപടികളും ദുരൂഹമാണ്. ആ്തമഹത്യയാണെന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പോലിസ് തിരക്കുപിടിച്ച് നീക്കം നടത്തിയത്. മിഷേലിന്റൈ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിസി ടിവി ദൃശ്യങ്ങള്‍ പോലും കണ്ടെടുത്തത്. പോലീസ് നടത്തേണ്ട അന്വേഷണം പോലും നാട്ടുകാര്‍ക്ക് നടത്തേണ്ടിവരുന്ന ഗതികേടാണ് നിലവിലുള്ളത്.
കാണാതായതിന്റ അടുത്ത ദിവസമാണ് കൊച്ചി കായലില്‍ നിന്ന് മിഷേലിന്റെ മൃതദേഹം ലഭിച്ചത്. കയ്യിലുണ്ടായിരുന്ന ബാഗോ മൊബൈല്‍ ഫോണോ ഇതുവരെ കണ്ടെത്തിയട്ടില്ല. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതും വ്യക്തമാണ്.
ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്നു.സാധാരണ ഞായറാഴ്ചകളില്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോവുകയാണ് പതിവ്.തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്.
മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവൊന്നുമില്ല. ഒരു യുവാവുമായി മുമ്പ് കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.
ഇയാള്‍ പ്രണയാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നിരുന്നു. കാണാതായ ദിവസം പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഈ യുവാവിന്റെ കോള്‍ വന്നിരുന്നു. പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നില്ലെന്നും ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി മിഷേല്‍ സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പ് കലൂര്‍ പള്ളിക്കു സമീപം വേറൊരു യുവാവ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിച്ചതായും കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കാണാതായ ദിവസം പെണ്‍കുട്ടി 5.37നു പള്ളിയില്‍ കയറുന്നതിന്റെയും 6.12ന് തിരിച്ചിറങ്ങുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളുണ്ട്.
തിരിച്ചിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നിരീക്ഷിക്കുന്നതും കാണാം. തലേന്ന് കാണാതായ മൃതദേഹം പിറ്റേന്നു വൈകീട്ട് കണ്ടെത്തുമ്പോള്‍ അല്പംപോലും അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ട് നാലു മണിക്കൂറിലധികമായി കാണില്ലെന്നാണ് മീന്‍പിടിത്തക്കാര്‍ ശരീരം കണ്ടിട്ട് പറഞ്ഞത്. മീന്‍ കൊത്തുകയോ, വയറില്‍ വെള്ളം ചെന്ന് വീര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധുപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടുത്തകാലത്തായി പിന്തുടരുന്ന തലശേരി സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മിഷേലിന്റെ സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്ന മറ്റൊരാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. മിഷേല്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് ബന്ധക്കള്‍. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ധൃതികാണിക്കുകയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു
മാര്‍ച്ച് ആറിന് വൈകീട്ട് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.