ന്യൂയോര്‍ക്ക്: കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്‌വിനും വിവാഹിതാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ പിരിഞ്ഞ പ്രണയജോഡികള്‍ വീണ്ടും ഒരുമിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഹെയ്‌ലിയുമായി അകന്ന ബീബര്‍ പോപ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് ഹെയ്‌ലി. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്‌സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്‌ലി എത്തിയിട്ടുണ്ട്. മോഡലിങ് രംഗത്ത് പ്രശ്‌സ്തയായ ഹെയ്‌ലി മ്യൂസിക് വീഡിയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പിതാവ് ജെര്‍മി ബീബര്‍ ‘ആവേശത്തോടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു’വെന്ന് കുറിച്ചു. മാതാവ് പാറ്റിയും സ്‌നേഹമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു
Tags: justin beevar