ബാബുവിനെതിരായ പരാതി കീറിക്കളഞ്ഞു: ജോര്‍ജ് വട്ടുകുളം

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കൊടുത്ത പരാതി ലോകായുക്തയി​ലെ ക്ളര്‍ക്ക് കീറിക്കളഞ്ഞെന്ന് ആരോപണം. പരാതിക്കാരനായ ജോര്‍ജ് വട്ടുകുളമാണ് ചാനല്‍ ചര്‍ച്ചയ്&സ്വ്ഞ്;ക്കിടെ ആരോപണമുന്നയിച്ചത്. വിജിലന്‍സില്‍ പരാതി നല്‍കുന്നതിന് മുമ്പാണ് ലോകായുക്തയെ സമീപിച്ചത്. പരാതി സ്വീകരിച്ച ബഞ്ച് ക്ളാര്‍ക്ക് ലോകായുക്തയെ അത് കാണിക്കുകയും ചെയ്തു. അതുകഴിഞ്ഞ് പരാതിയില്‍ നമ്പരിടുകയും ചെയ്തു. എന്നാല്‍ ഉന്നതരുടെ പേരുണ്ടെന്ന് പറഞ്ഞ് നമ്പരിട്ട ശേഷം പരാതി ബഞ്ച് ക്ളാര്‍ക്ക് കീറിക്കളഞ്ഞതെന്നും വട്ടുകുളം ആരോപിച്ചു.

Top