ബാബുവിനെതിരെ അന്വേഷണം വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചു.ബാബുവിന്റെ വിദേശ ഇടപാടുകള്‍, വിജിലന്‍സ്‌ അന്വേഷണമാരംഭിച്ചു

കൊച്ചി: മുന്‍ മന്ത്രി ബാബുവിനെതിരെ അന്വേഷണം കൂടുതല്‍ ശക്തമാക്കി വിജിലന്‍സ് സംഘം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ടു ഡിവൈഎസ്പിമാരുടെയും അഞ്ചു സിഐമാരുടെയും കീഴില്‍ അഞ്ചു ടീമിനെയാണ് ഇപ്പോള്‍ രൂപീകരിച്ചത്.

എറണാകുളം വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വേണുഗോപാലനും പുതിയ സംഘത്തിലുണ്ട്. രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍പേരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് കൂടുതല്‍പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇതിനിടെ ബാബുവിന്റെ, തമിഴ്‌നാട്ടിലെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണവും വിജിലന്‍സ് ഊര്‍ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി വിജിലന്‍സ് കടമമലൈക്കുണ്ട് സബ്‌രജിസ്ട്രാര്‍ക്ക് കത്തു നല്‍കി.k-babu-corruption-coming
അതേസമയം ബാബുവിന്റെയും ബിനാമികളുടെയും വിദേശത്തെ ഇടപാടുകളെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചു. എമിഗ്രേഷന്‍ വിഭാഗവുമായി വിജിലന്‍സ്‌ ബന്ധപ്പെട്ടു കഴിഞ്ഞതായാണ്‌ സൂചന.
ബാബുവിന്റെ ബിനാമികളും പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങളും നിരവധി തവണ വിദേശയാത്ര നടത്തിയതായാണ്‌ വിജിലന്‍സിനു ലഭിച്ച വിവരം.ഇത്തരം യാത്രകളെയും അനധികൃത ഇടപാടുകളെയും കുറിച്ച്‌ വിദേശത്തെത്തി അന്വേഷണം നടത്താനും വിജിലന്‍സ്‌ നീക്കം നടത്തുന്നുണ്ട്‌.ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ബിനാമികളുടെയും സ്വത്തുവിവരം ആരാഞ്ഞ്‌ രജിസ്ട്രേഷന്‍ ഐജിക്ക്‌ വിജിലന്‍സ്‌ കത്തു നല്‍കിയിട്ടുണ്ട്‌. തുടര്‍ച്ചയായ അവധിയായതിനാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന്‌ വിജിലന്‍സ്‌ കരുതുന്നു. അപ്പോഴേക്കും മറ്റു രേഖകളുടെ പരിശോധന പൂര്‍ത്തിയാകുമെന്നാണ്‌ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന നടത്തുകയാണ്‌ വിജിലന്‍സ്‌. മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച 246 രേഖകള്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം വിജിലന്‍സിനു കൈമാറിയിരുന്നു. ഈ രേഖകള്‍ വിജിലന്‍സിന്റെ അഞ്ചു സംഘങ്ങളാണ്‌ പരിശോധിക്കുന്നത്‌.ബാബു കഴിഞ്ഞ മൂന്നുതവണയായി നാമനിര്‍ദേശ പത്രികയോടൊപ്പം തെരഞ്ഞെടുപ്പു കമ്മിഷന്‌ നല്‍കിയ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട്‌ റിട്ടേണിങ്‌ ഓഫീസര്‍ക്കും വിജിലന്‍സ്‌ കത്തു നല്‍കിയിട്ടുണ്ട്‌. 10 വര്‍ഷത്തിനിടയില്‍ തെരഞ്ഞെടുപ്പു കമ്മിഷനുമുന്നില്‍ വെളിപ്പെടുത്തിയ ആസ്തിയില്‍തന്നെ ആറിരട്ടി വര്‍ധന ഉണ്ടായതായി വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ്‌ പരിശോധിക്കും.അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

Top