ബാര്‍ കോഴ കെ ബാബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്‌തേക്കും,ബാബുറാം ബാബുവിന്റെ ബിനാമി.നാളെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം :ബാര്‍കോഴക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് സൂചന . കെ.ബാബു കൂടുതല്‍ കുരുക്കിലേക്ക് എത്തിയിരിക്കയാണ് . ബാബുറാം ബാബുവിന്റെ ബിനാമിയാണെന്നതിന് കുടുതല്‍ തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ഫോണ്‍വിളികളുടെ രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു. ബാബുവിന് എതിരായ ബാര്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. കെ.ബാബുവിന്റെ ബിനാമി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാബുവിനെ വിജിലന്‍സ് നാളെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസവും ബാബുവിനെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദയം ചെയ്തിരുന്നു.
ബാബുവിന്റെ അനധികൃത സ്വത്ത് കൊണ്ട് വന്‍തോതില്‍ ബിനാമി ഇടപാട് നടന്നിട്ടുണ്ട്. ബാബുറാമിന്റേയും ഭാര്യയുടെയും പേരിലാണ് ഇടപാടുകള്‍ ഏറെയും നടന്നിരിക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.k-babu-corruption-coming

കെ ബാബുവിന്റെ അനധികൃത സ്വത്ത് മുഴുവന്‍ കുമ്പളങ്ങി സ്വദേശിയായ ബാബുറാം എന്നയാളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലാണെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. കൊച്ചിയില്‍ കണ്ണായ 40 സ്ഥലങ്ങളില്‍ ഇവര്‍ക്ക് ഭൂമിയുണ്ടെന്നും ഇത് വാങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നോ എത്രപണം ചിലവഴിച്ചെന്നോ വ്യക്തമായി ഉത്തരം നല്‍കാന്‍ ബാബുറാമിന് കഴിയുന്നില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
താന്‍ രേഖകള്‍ സൂക്ഷിക്കാറില്ലെന്നൊക്കെയുള്ള ദുര്‍ബലമായ വാദങ്ങളാണ് ബാബുറാം ഉന്നയിക്കുന്നത് എന്നാല്‍ ബാബുറാം തന്റെ ഒരു പരിചയക്കാരന്‍ മാത്രമാണെന്നായിരുന്നു കെ. ബാബുവിന്റെ വിശദീകരണം.

 

എന്നാല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ബാബുറാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.
ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ബാബുറാം അയച്ച കത്തും ഇരുവരും പരസ്പരം നിരവധി തവണ ബന്ധപ്പെട്ടതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബാബുവിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. നാളെത്തന്നെ ബാബുവിനെ അന്വേഷണം സംഘം ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ്, ബാബുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top