എ ഗ്രൂപ്പിന്റെ പണം കായ്പ്പിക്കുന്ന വൃക്ഷങ്ങളായ കെ. ബാബു,ബെന്നി ബെഹന്നാന്‍ എന്നിവരെ ഒതുക്കാന്‍ സുധീരന്‍. ബാബുവിനെതിരായ കേസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും–സുധീരന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസിന്‍െറ എല്ലാവശങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സമിതിയുടെ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ വ്യക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബാബു വിഷയം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയ്‌ക്കെടുപ്പിച്ച് അതിലൂടെ എ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം. അപകടം മണത്തറിഞ്ഞ് തത്കാലം ബഹളത്തിനു നില്‍ക്കണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും.

കിട്ടുന്ന അവസരങ്ങളുപയോഗിച്ച് എ ഗ്രൂപ്പിന്റെ പണം കായ്പ്പിക്കുന്ന വൃക്ഷങ്ങളായ കെ. ബാബു, ബെന്നി ബെഹന്നാന്‍ എന്നിവരെ ഒതുക്കലാണ് സുധീരന്റെ ലക്ഷ്യം.ബാബുവിനെതിരായ മുഴുവന്‍ വിജിലന്‍സ് കേസുകളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്നാണ് സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമിതിയുടെ വിലയിരുത്തലുകള്‍ അടിസ്ഥാനമാക്കി വ്യക്തമായ നിലപാട് പാര്‍ട്ടി പ്രഖ്യാപിക്കും- സുധീരന്‍ പറഞ്ഞു.
ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രാഥമിക അഭിപ്രായം യു.ഡി.എഫ് യോഗത്തില്‍ താന്‍ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് രാഷ്ട്രീയകാര്യ സമിതിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യനയം ഗുണംചെയ്തില്ളെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ്. നയം അട്ടിമറിക്കാനാണ് ഇപ്പോഴത്തെ പ്രചാരവേലകള്‍. നയത്തില്‍ മാറ്റംവരുത്താന്‍ ജനങ്ങളുടെ ഹിതപരിശോധന നടത്തുക മാത്രമാണ് പോംവഴി. അല്ലാതെ എന്തെങ്കിലും പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
തെരുവുനായ് വിഷയവും സൗമ്യ കേസും കൈകാര്യംചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായി. സൗമ്യ കേസില്‍ വിഷയം വീണ്ടും സുപ്രീംകോടതിയുടെ മുന്നില്‍ സ്പെഷല്‍ പ്രെയറായി അവതരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top