കോഴിക്കോട്: സുധീരനെതിരെ കലാപകൊടിയുമായി ഉമ്മന്‍ചാണ്ടിയിറങ്ങിയതിനു പിന്നാലെ കെ മുരളീരന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി രംഗത്ത്. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി.പി.എം തന്നെ എന്ന അവസ്ഥയാണെന്ന് മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴുമാണ് മുരളി നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചത്.
സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കെപിസിസി നേതൃത്വം പരാജയപ്പെട്ടു. പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പ്രതികരിക്കുന്നില്ല. എം.എം മണിയുടെ രാജി ആവശ്യം കോണ്‍ഗ്രസ് പ്രസ്താവനയില്‍ മാത്രം ഒതുക്കി.
യു.ഡി.എഫ് മന്ത്രിമാര്‍ ചെയ്യാത്ത കുറ്റത്തിന് വരെ വിമര്‍ശിച്ചിരുന്നു. എല്‍.ഡി.എഫ് മന്ത്രിമാര്‍ ചെയ്ത തെറ്റിന് വിമര്‍ശനവുമില്ല സമരവുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തനം പ്രസ്താവനയില്‍ മാത്രം ഒതുങ്ങുന്നു. സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്.
വടക്കാഞ്ചേരി പ്രശ്നത്തില്‍ ശക്തമായി ഇടപെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. ഒരു ഡി.ജി.പി മാത്രം വിചാരിച്ചാല്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ മുരളീധരന്‍ നടത്തിയ വിമര്‍ശനം പ്രത്യേക സാഹചര്യത്തില്‍ പല നിഗമനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.