തനിക്ക് എന്ത് സ്ഥാനം കിട്ടിയാലും കെ.പി.സി.സി. അധ്യക്ഷ പദവിക്ക് താഴയാണ് -കെ മുരളീധരൻ.

കോഴിക്കോട്: കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ച തനിക്ക് എന്ത് കിട്ടിയാലും അതിന്റെ താഴെയാണെന്ന് കെ മുരളീധരൻ .കെ.പി.സി.സി. പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ പ്രതികരിക്കരിക്കുകയായിരുന്നു കെ. മുരളീധരന്‍. കഴിഞ്ഞ ദിവസമാണ് മുരളീധരനെ വീണ്ടും പ്രചാരണ സമിതി അധ്യക്ഷനായി എ.ഐ.സി.സി നിയമിച്ചത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം തഴഞ്ഞതില്‍ അമര്‍ഷത്തിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണിത്.എന്താണോ തന്നോട് ചെയ്യാന്‍ പറഞ്ഞത്, അത് അനുസരിക്കുമെന്നും മുരളി പറഞ്ഞു .

പ്രതിസന്ധിഘട്ടം വരുമ്പോള്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ട ജോലിയാണ് തനിക്കെന്നും മുരളീധരന്‍ പറഞ്ഞു.കെ.വി. തോമസിനെ പി.സി. ചാക്കോ എന്‍.സി.പിയിലേക്ക് ക്ഷണിച്ചതിനോടും മുരളീധരന്‍ മറുപടി നല്‍കി.പി.സി. ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ല- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.നേമത്ത് പരാജയപ്പെട്ട ശേഷം മുരളീധരനെ യു.ഡി.എഫ് കണ്‍വീനറാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റി.ഇതിന്റെ നിരാശയിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും നിയമിച്ചത്.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി. സി അധ്യക്ഷനായപ്പോണ് മുരളീധരനെ ആദ്യം പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുരളീധരന്‍ സ്ഥാനം രാജിവച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top