മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള (78)അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30നു പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ തുടർന്ന്  ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു കെ ശങ്കരനാരായണ പിള്ള. 1982 ലും 87 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ . ഗിരിജയാണ് ഭാര്യ. അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍ എന്നിവര്‍ മക്കളാണ്.

Top