തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നാല്‍കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ സുധാകരനെ കൊണ്ടുവന്നേക്കും. എ ഐ സി സി നേതൃത്വത്തിന് സുധാകരനെ അധ്യക്ഷ സ്ഥാനത്തെത്തിക്കുന്നതിനോട് അനുകൂല നിലപാടാണെന്നാണ് സൂചന. അതേ സമയം കേന്ദ്രനേതൃത്വുമായി നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഷയത്തില്‍ തുടങ്ങിയ ഏറ്റുമുട്ടലും സുധാകരന് പിന്തുണയ്ക്കുന്നതില്‍ നിന്നും കേന്ദ്രനേതൃത്വത്തെ പിന്നോട്ട് വലിയ്ക്കുന്നുണ്ട്. കേരളത്തിലെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ സുധാകരന്‍ പിടി തോമസ്, വി ഡി സതീശന്‍ എന്നിവരെയാണ് ഹൈക്കമാന്റ് നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ പ്രഥമ പരിഗണന കെ സുധാകരന് തന്നെയാണ്. കേരളത്തിലെ എല്ലാവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്വീകര്യനായ കെ സുധാകനെ നേതൃത്വസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ കേരളത്തിലെ നിര്‍ജ്ജീവമായ കോണ്‍ഗ്രസിനെ ഉഷാറാക്കാന്‍ കഴിയുമെന്നു കണക്കുകൂട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിയ്ക്കുവേണ്ടി സുധാകരന്‍ നടത്തിയ കടുംപിടുത്തം ദേശിയ നേതാക്കളുടെ കണ്ണിലെ കരടായി മാറുന്നതിന് കാരണമായി. കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റേയും നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ടാണ് കണ്ണൂരിനായി സുധാകരന്‍ രംഗത്തിറങ്ങിയത്. സതീശന്‍ പാച്ചേനിയെ രംഗത്തിറക്കിയെങ്കിലും സീറ്റ് നിലനിര്‍ത്താനും സുധാകരനായില്ല. ഇത്തരം പിടിവാശികള്‍ സ്വീകരിക്കുന്ന സുധാകരെ അധ്യക്ഷസ്ഥാനത്തെത്തിച്ചാല്‍ ഭാവിയില്‍ നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേയക്ക് നീങ്ങുമോ എന്ന ആശങ്കയുമുണ്ട്. നേരത്തെ രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും സുധാകരന് തിരിച്ചടിയായവും. പിടിവാശിയില്‍ ദേശിയ നേതൃത്വവുമായി വഴങ്ങാത്ത രീതിയില്‍ ശീതയുദ്ധത്തിലേയ്ക്ക് പോകുമോ എന്നതിലും ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
ജനകീയ പിന്തുണയുടെ കാര്യത്തില്‍ സുധാകരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയമില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കാനും സുധാകരന്റെ ലീഡര്‍ഷിപ്പിന് കഴിയുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഗ്രൂപ്പ് സമവാക്ക്യങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടുന്ന കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തനായ ഒരു അധ്യക്ഷനെ വേണമെന്ന അണികളുടെ ആവശ്യവും പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന പേരുകളില്‍ ഏറ്റവും മുന്നിലുള്ള രണ്ടു പേരുകള്‍ കെ.സുധാകരന്റെയും, പി.ടി തോമസിന്റെയും വി ഡി സതീശന്റേയും പേരുകളാണ് പട്ടികയിലുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും, പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് മൂവരും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് കെ.സുധാകരനും അഴിമതിയുടെ കറ പുരളാത്ത ക്ളീന്‍ ഇമേജുള്ള പി.ടി.തോമസും. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരുടെയും പേര് പരിഗണിക്കുന്നത്. കെ സുധാകരന്റെ കണ്ണൂര്‍ ജനകീയ ഇടപെടലുകളോട് കൂടിയ തരംഗം സൃഷ്ടിക്കാന്‍ കെ സുധാകരന് കഴിയുമെന്നതിനാലാണ് പല നേതാക്കളും സുധാകരനെ പിന്തുണയ്ക്കുന്നത്.