കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍ രംഗത്തു വന്നു. മലര്‍ന്ന് കിടന്ന് തുപ്പുന്ന നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്ന് കെ സുധാകരന്‍ പറഞ്ഞു. ആലിന്‍കായ് പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന നിലയിലാണ് നേതാക്കളുടെ അവസ്ഥയാണുള്ളത്.പൊതുവേദിയില്‍ പാര്‍ട്ടിയെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.