കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തി കെ. സുധാകരനെതിരെ കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് തിരിച്ചടിയ്ക്ക് കാരണം സുധാകരന്റെ ഇടപെടലാണെന്നും വ്യക്തി കേന്ദ്രീകൃതമായി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സുധീരനെതിരായ വിമര്‍ശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും എ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കെ.സുധാകരന് രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് താനല്ലെന്നും തനിക്ക് പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലെന്നും കണ്ണൂരിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും സുധാകരന് വ്യക്തമാക്കിയിരുന്നു.