കാസറഗോഡ് : കണ്ണൂരില്‍ നിന്ന് രാഷ്ട്രീയ അടവിലൂടെ തട്ടകം മാറിയ കെ സുധാകരന് ഇടതുകോട്ടയില്‍ ചലനങ്ങളുണ്ടാക്കുന്നു. ആദ്യഘട്ട പ്രചരണം പൂര്‍ത്തിയായതോടെ ഉദുമ സുധാകരന്‍ പടിച്ചെടുക്കുമെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയട്ടുണ്ട്. എന്നും ഇടതുപക്ഷത്തിന്റെ കുത്തകയായ മണ്ഡലത്തില്‍ പക്ഷെ സുധാകരന്റെ വരവ് ഇടതുപക്ഷത്തെയും ആശങ്കയിലാഴ്ത്തിയിരുന്നു.
ഇത് ശരിവയ്ക്കുംവിധമാണ് മണ്ഡലത്തില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. ഇടതിന് വിജയമുറപ്പായിരുന്ന മണ്ഡലത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന തരത്തിലേയ്ക്ക് ഇടതുമുന്നണിയും മാറിയതോടെ പ്രചാരണത്തിന്റെ തന്ത്രം മാറ്റിപിടിക്കുകയാണ.് സുധാകരന്റെ വരവോടെ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ടായ പുതിയ ആവേശമാണ് ഇടതുമുന്നണിയേയും ഞെട്ടിച്ചത്. കണ്ണൂരിലെ ജനകീയനായ നേതാവിനെ ഉദുമയില്‍ വിജയിപ്പിക്കുക എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി പതിനായിരത്തോളം വോട്ടിന് ജയിച്ചെങ്കിലും പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ധിഖ് മുന്നിലാവുകയായിരുന്നു. ഈ കണക്കുകളാണ് മണ്ഡലത്തില്‍ സുധാകരന്‍ വിജയമുറപ്പിച്ച് മുന്നേറാനുള്ള ആത്മവിശ്വാസവും നല്‍കുന്നത്.
കണ്ണൂരില്‍ നിന്ന് തട്ടകം മാറിയ സുധാകരന് വിജയമുറപ്പാക്കേണ്ടത് രാഷ്ട്രീയ ഭാവിയുടേയും കൂടി പ്രശ്‌നമാണ്, കണ്ണൂരില്‍ ഗ്രൂപ്പ് വഴക്കുകളും കാലുവാരലും ഭീഷണിയാണെങ്കില്‍ ഉദുമയില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിലേത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വോട്ട് നഷ്ടപ്പെട്ടതിനേക്കാള്‍ ഇരട്ടി സുധാകരന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റുമോ എന്നാണ് എതിരാളികള്‍ ഭയക്കുന്നത്. വര്‍ഷങ്ങളായി ഇടതിനെ മാത്രം പിന്തുണച്ച ഉദുമയില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് മത്സരിക്കുമ്പോള്‍ ചരിത്രം വഴിമാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പി. കരുണാകരന്‍, (സി.പി.എം) 55456
ടി. സിദ്ദിഖ് (ഐ.എന്‍.സി) 56291
കെ. സുരേന്ദ്രന്‍ (ബി.ജെ.പി) 24584
അബ്ദുല്‍ സലാം എന്‍.യു(എസ്.ഡി.പി.ഐ) 685
ബഷീര്‍ ആലടി (ബി.എസ്.പി) 503
അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി) 97
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി) 589
അബൂബക്കര്‍ സിദ്ദിഖ് 132
കെ.കെ. അശോകന്‍ 500
ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 661
കരുണാകരന്‍ കളിപുരയില്‍ 133
കരുണാകരന്‍ പയങ്ങപ്പാടന്‍ 142
മനോഹരന്‍.കെ 690
പി.കെ. രാമന്‍ 194
നോട്ട (ഇവരിലാരുമല്ല) 823
ആകെ 141480