
കണ്ണൂര്‍: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കുരുക്ക് അത്ര പെട്ടെന്ന് അഴിയില്ല. ഇന്ന് ജാമ്യം കിട്ടിയാലും പുറത്തിറങ്ങാന്‍ കഴിയില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി.സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും.
ശബരിമലയിലെ അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് വാറണ്ട്. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കുക. രണ്ട് ജാമ്യാപേക്ഷയിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.