‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ ആ ചിത്രത്തിലുള്ളത് ഉള്ളിക്കറിയെന്ന് സുരേന്ദ്രന്‍

കോട്ടയം: ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് ‘എന്ന സോഷ്യല്‍ മീഡിയായുടെ ആരോപണത്തിന് വിശദീകരണവുമായി ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തു വന്നു. ബീഫ് വിവാദം കേരളത്തിലും വലിയ ചര്‍ച്ചയായായ സമയത്താണ് കെ. സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവരുന്നത് . ഇത് ബീഫാണെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് ബീഫ് അല്ലെന്നും ഉള്ളിക്കറിയാണെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ലെന്നുമാണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യല്‍ മീഡിയയില്‍ ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ എന്നു പറഞ്ഞു ഡല്‍ഹി വരെ വൈറലായിരുന്നുവെന്നും അദ്ദഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top