
കൊച്ചി :മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍. തിരഞ്ഞെടുപ്പില്‍ വ്യാപക പ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് സുരേന്ദ്രന്റെ ഹര്‍ജി.
തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ചാണ് ഹൈക്കോടതിയില്‍ സുരേന്ദ്രന് ഹര്‍ജി നല്കി.89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി. ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ദിവസം തന്നെ പരാതി ഉയര്‍ന്നിരുന്നു. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കാലയളവില്‍ നടന്ന വോട്ട് ഇരട്ടിപ്പിനെപ്പറ്റിയും വ്യാജ വോട്ടുകളെപ്പറ്റിയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന് പറഞ്ഞു.