സിപിഎം എംഎല്‍എ ആര്‍എസ്എസ് വേദിയില്‍; വിമര്‍ശനവുമായി വിടി ബല്‍റാം; സോഷ്യമീഡിയയില്‍ സിപിഎമ്മിനെതിരെ ആക്രമണം

തൃശൂര്‍: ആര്‍എസ്എസിന്റെ രാഷട്രീയത്തോട് പടപൊരുതുന്ന സിപിഎമ്മിന് പിന്നില്‍ നിന്നും കുത്തിയ കട്ടപ്പയായി മാറുകയാണ് എംഎല്‍എ അരുണന്‍. സംഘപരിവാറിനെതിരെ നിശിതമായ വിമര്‍ശനവും പല സ്ഥലങ്ങളിലും രക്തം വീഴുന്ന തരത്തിലുള്ള ആക്രമണ പ്രത്യേക്രമണങ്ങളും സിപിഎം നടത്തുമ്പോഴാണ് ഇരിങ്ങാലക്കുട എംഎല്‍എ ആര്‍എസ് എസ് പരിപാടിയില്‍ പങ്കെടുത്തത്.

ഇരിങ്ങാലക്കുട എംഎല്‍എയും സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ അരുണ്‍ മാസ്റ്ററാണ് പാര്‍ട്ടിയുടെ ‘പ്രഖ്യാപിത’ ശത്രുക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ആര്‍എസ്എസ് എന്ന എഴുതിവെച്ച ബാനര്‍ അടക്കമുള്ള പരിപാടിയിലാണ് എംഎല്‍എ പങ്കെടുത്തത്. ഇതോടെ സി.പി.എം ശരിക്കും വെട്ടിലാകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം പാര്‍ട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്ത നടപടി സി.പി.എം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. എംഎല്‍എയും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഇതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വലിയ വിവാദമാണ് ഇതുസംബന്ധിച്ച് സിപിഎമ്മില്‍ ഉണ്ടായിരിക്കുന്നത്. എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന വികാരം ശക്തമാണ്.

സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാത്രി ആര്‍.എസ്.എസും പകല്‍ കോണ്‍ഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായെന്നാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ അഭിപ്രായം. സ്വന്തം എംഎല്‍എ ആര്‍എസ്എസ് വേദിയില്‍ എത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ സൈബര്‍ സഖാക്കളും നിശബ്ദരായി. നേരത്തെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഖമറുന്നീസ അന്‍വര്‍ തിരൂരില്‍ ബിജെപി സംഘടിപ്പിച്ച ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് വലിയ വിവാദത്തിലായിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഖമറുന്നീസയെ ആക്രമിക്കാന്‍ മുന്നില്‍ നിന്നത് സി.പി.എം അണികള്‍ തന്നെയായിരുന്നു.

അന്ന് ഖമറുന്നീസ ബിജെപി വേദിയിലെത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. എന്തായാലും ഇതിന്റെ പേരില്‍ മുസ്ലിംലീഗ് ഖമറുന്നീസക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, സി.പി.എം എംഎല്‍എ ആര്‍എസ്എസ് വേദിയില്‍ എത്തിയത് വിവാദത്തിലായതോടെ വിഷയം സി.പി.എം വിഷയത്തില്‍ മൗനം പാലിച്ചിരിക്കയാണ്. നേതാക്കളാരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയിലും സിപിഎമ്മിന്റ ഇരട്ടതാപ്പ് ചൂണ്ടിക്കാട്ടി പരിഹാസങ്ങളും ട്രോളുകളും വ്യാപിക്കുകയാണ്. അടുത്തയിടെ നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ‘ 1983ല്‍ ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കപില്‍ ദേവിന്റെ ടീമിലുണ്ടായിരുന്ന യുവരാജ് സിങ്ങ് . .’ എന്ന പരാമര്‍ശം നടത്തിയ എംഎല്‍എയാണ് ഇരിങ്ങാലക്കുട എംഎ!ല്‍എയായ പ്രൊഫ. കെ.യു. അരുണന്‍. തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പിലെ ആര്‍എസ്എസ് ബാന്ധവത്തിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നുമാണ് രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നത്.

Top