സിനിമാ ഡെസ്‌ക്
ചെന്നൈ: രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയിലെ നായിക രാധാകാ ആപ്‌തേ ഇന്റർനെറ്റിലെ നഗ്നചിത്ര പ്രേമികൾക്കിടയിലെ സൂപ്പർ താരം. നൂറു കണക്കിനു നഗ്ന വീഡിയോകളാണ് യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ നിറയുന്നത്.
സ്വന്തം നഗ്‌നവീഡിയോകളിലൂടെ പ്രശസ്തിയിലേക്ക് കയറിയ നടിമാരിൽ ഏറ്റവും വിജയിച്ച താരമാണ് ഈ മഹാരാഷ്ട്രക്കാരി. ഇന്ത്യൻ സിനിമലോകത്ത് പിടിച്ചുനിൽക്കാൻ സൗന്ദര്യം മാത്രം പോരാ, അതു ഫലപ്രദമായി ഉപയോഗിക്കണമെന്നുമാണ് രാധികയുടെ നിലപാട്. വിവാദ വീഡിയോകളിലൂടെ യുവാക്കൾക്കിടെയിൽ തരംഗമായി രാധിക വീണ്ടും പ്രതിക്കൂട്ടിലാണ്. ഇത്തവണ അതിരുകളില്ലാത്ത നഗ്‌നത സ്‌ക്രീനിലേക്ക് ആവാഹിക്കുകയാണ് ഈ നടി.
പാർച്ചിട് എന്ന സിനിമയിൽ അദിൽ ഹുസൈനൊപ്പമുള്ള സീനാണ് ഇപ്പോൾ ഇന്റർനെറ്റിൽ പരക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി രാധികയുടെ അറിവോടെയാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന. പോൺ സിനിമകളെ ലജ്ജിപ്പിക്കുന്ന രീതിയിലാണ് രാധികയും അദിലും ഈ ചിത്രത്തിൽ ഇഴുകി അഭിനയിച്ചിരിക്കുന്നത്.
വിവാദങ്ങൾ രാധികയ്ക്ക് പുത്തരിയല്ല. വിവാദങ്ങളെ വളമാക്കിയാണ് ഇവരുടെ വളർച്ചയും. മറാത്തി, ബംഗാളി സിനിമകളുടെ പുറമ്പോക്കിലായിരുന്ന രാധികയെ കച്ചവടസിനിമകളുടെ അഭിവാജ്യ ഘടകമാക്കുന്നത് അതിരുകളില്ലാത്ത ശരീരപ്രകടനമാണ്. കഴിഞ്ഞവർഷം ജനുവരിയിൽ രാധികയുടേതായി പുറത്തുവന്ന നഗ്‌നസെൽഫി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തൊട്ടുപിന്നാലെ രാധിക തന്നെ ഒരു വീഡിയോ പുറത്തുവിട്ടു. സ്വയം നഗ്‌നയാകുന്ന രാധികയുടെ പ്രവൃത്തി വലിയ വിമർശനത്തിനിടയാക്കി. എന്റെ ശരീരം, എന്റെ സ്വാതന്ത്രമെന്നതായിരുന്നു വിമർശനങ്ങളോടുള്ള രാധികയുടെ പ്രതികരണം. കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരെയും സഞ്ചരിക്കാൻ മടിക്കാത്ത പ്രകൃതമാണ് രാധികയെ വ്യത്യസ്തയാക്കുന്നത്. ഏതൊരു നായികയും കൊതിക്കുന്ന രജനികാന്തിന്റെ നായികപ്പട്ടം രാധികയെ തേടിയെത്തിയതിനു കാരണവും ഇതുതന്നെ. പൂനയിൽ പ്രമുഖ ന്യൂറോസർജനായ ഡോ. ചരുദത്ത് ആപ്‌തെയുടെ മകളായി ജനിച്ച രാധിക കോളജ് പഠനകാലത്താണ് സിനിമയിലേക്കെത്തുന്നത്.