ടീസര്‍ ഇറങ്ങിയപ്പോഴെ ‘കബാലി’ തേരോട്ടം തുടങ്ങിയിരുന്നു. ഇപ്പോഴിതാ റിലിസിങ്ങിനു മുമ്പേ മറ്റൊരു റെക്കോര്‍ഡ് ഇടാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രില്‍ 30ന് പുറത്തിറങ്ങിയ ടീസര്‍ ഒരു മാസത്തിനകം 2 കോടിയിലേറെപ്പേരാണ് യുട്യൂബില്‍ കണ്ടത്. വരുമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴിതാ ‘കബാലി’
ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പേ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ് ചിത്രമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ വിതരണാവകാശം കരസ്ഥമാക്കാന്‍ വന്‍ പിടിവലിയാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ വന്‍ തുകയ്ക്കാവും വിതരണാവകാശം വില്‍ക്കപ്പെടുക. രജനിയുടെ കഴിഞ്ഞ ചിത്രമായ ‘ലിംഗ’യ്ക്ക് വിതരണാവകാശവും സാറ്റലൈറ്റ് റൈറ്റ്‌സും വിറ്റതില്‍നിന്നുമാത്രം 150 കോടിയിലേറെയാണ് സമാഹരിക്കാനായത്. ‘കബാലി’ക്ക് എന്തായാലും അതിലേറെ ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
വിവിധ പ്രദേശങ്ങളിലെ വിതരണാവകാശത്തിനായി ചിത്രത്തിന്റെ നിര്‍മ്മാതാവ് കലൈപുലി എസ് താണുവിനെ തേടി ഒട്ടേറെ ശുപാര്‍ശക്കത്തുകളാണ് നിത്യേന തേടിയെത്തുന്നതെന്ന് കോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക ഉള്‍പ്പെടെ ഒട്ടേറെ മേഖലകളിലെ വിതരണാവകാശം ഇതിനകം വിറ്റുകഴിഞ്ഞു. എന്നാല്‍ വരുമാനത്തിന്റെ മല്ലൊരു ശതമാനവും വരുന്ന തമിഴ്‌നാട്ടിലെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് താണു ആലോചിക്കുന്നില്ല. ചില ബോളിവുഡ് കമ്പനികള്‍ ചിത്രത്തിന്റെ ഹിന്ദി റൈറ്റ്‌സിനായി ഇതിനകം സമീപിച്ചിട്ടുണ്ട്. ഇത് നിര്‍മ്മാതാക്കളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നു.