കബാലി പറന്നിറങ്ങി; ആരാധകരുടെ മനസിലേയ്ക്ക്

സ്വന്തം ലേഖകൻ

ചെന്നൈ: സ്‌റ്റൈൽമന്നൻ രജനികാന്തിന്റെ കബാലി ലോകമെമ്പാടും 4000 തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലർച്ചെയുള്ള ആദ്യ ഷോ തന്നെ ആരാധകർ ആഘോഷമാക്കി. നടൻ ജയറാമും മകൻ കാളിദാസുമടക്കമുള്ള താരങ്ങൾ കബാലിയുടെ ആദ്യ പ്രദർശനത്തിന് ചെന്നൈയിലെ തീയറ്ററിലെത്തി. പുലർച്ചെ ഒരു മണിയ്ക്ക് തന്നെ ചെന്നൈ കാശി തീയറ്ററിൽ ആഘോഷം തുടങ്ങി. തമിഴ്‌നാട്ടിൽ മാത്രം രണ്ടായിരത്തിലേറെ സ്‌ക്രീനുകളിലാണു റിലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ബാൻഡ്‌മേളവം നൃത്തവുമൊക്കെയായി ആഘോഷത്തോടെയാണ് കബാലിക്ക് വരവേൽപ്പ്. സ്‌ക്രീനിൽ സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെട്ടതോടെ തീയറ്റർ ഇളകി മറിഞ്ഞു. രജനികാന്തിന്റെ ഒരോ ഡയലോഗും ആക്ഷനുമെല്ലാം വിസിലടിച്ചും ആർത്തും വിളിച്ചുമാണ് ആരാധകർ വരവേറ്റത്.

ചെന്നൈയിൽ ഒരു തിയറ്ററിൽ ഇന്നുമാത്രം ഏഴു പ്രദർശനം. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദർശനങ്ങൾ. കേരളത്തിൽ മുന്നൂറിലേറെ തിയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്ത് 12 സ്‌ക്രീനുകളിലും കോഴിക്കോട് മൂന്നിടത്തും പ്രത്യേക പ്രദർശനമുണ്ട്.അമേരിക്കയിലെ 400 തിയറ്ററുകളിലാണ് കബാലി പ്രദർശിപ്പിക്കുന്നത്. കേരളമുൾപ്പെടെ തെന്നിന്ത്യയിലെ ഭൂരിപക്ഷം തിയറ്ററുകളിലും ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നു. 5001000 രൂപയാണ് ആദ്യദിവസ പ്രദർശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്.

അതേസമയം, കബാലിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈകോടതി തള്ളിയത് ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചു. രജനീകാന്ത് നായകനായ ‘ലിംഗ’ യുടെ വിതരണക്കാരാണ് കോടതിയെ സമീപിച്ചത്. പരാജയമായിരുന്ന സിനിമയുടെ വിതരണത്തിൽ തങ്ങൾക്ക് നഷ്ടപ്പെട്ട 89 ലക്ഷം രൂപ രജനീകാന്തിൽനിന്ന് ഈടാക്കിയതിനുശേഷമേ കബാലിയുടെ പ്രദർശനത്തിന് അനുമതികൊടുക്കാവൂ എന്നായിരുന്നു ആവശ്യം. ബോക്‌സ് ഓഫിസുകളിൽ ലിംഗ വൻ ഹിറ്റാകുമെന്ന് നിർമാതാവും സംവിധായകനും മുഖ്യ നടനായ രജനീകാന്തും ചേർന്ന് തെറ്റിദ്ധരിപ്പിച്ചതായി ഹർജി നൽകിയ ആർ. മഹാപ്രഭു ആരോപിച്ചു. എന്നാൽ, രണ്ടിന്റെയും അണിയറപ്രവർത്തകർ വ്യത്യസ്തരാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.എം. സുന്ദരേശ് ഹർജി തള്ളുകയായിരുന്നു.

Top