സിനിമാ ഡെസ്ക്
മുംബൈ: സോഷ്യൽ മീഡിയയിൽ എന്നും ചിത്രങ്ങളിട്ട് ആരാധകരുടെ മനം കവരുന്ന താര സുന്ദരി കത്രീന കെയ്ഫ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് അർധനഗ്നയായി വെള്ളത്തിനടിയിൽ നീന്തിത്തുടിക്കുന്ന കെയ്ഫിന്റെ ചിത്രം മത്സ്യകന്യകയെന്ന പേരിലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൽ സ്വിം സ്യൂട്ടിൽ ബിക്കിനി ധരിച്ചെത്തിയ കത്രീനയുടെ ചിത്രങ്ങൾ പതിനായിരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പത്തുലക്ഷത്തോളം ആളുകൾ ചിത്രം ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
അവധി ആഘോഷത്തിനായി സിംഗപ്പൂരിൽ പോയപ്പോൾ പകർത്തിയ ചിത്രമാണ് ഇതെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചുള്ള മറുപടിയൊന്നും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കത്രീന തയ്യാറായിട്ടില്ല. സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം ബാർ ബാർ ദേഖയിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. കത്രീനയും പഴയ കാമുകൻ റൺബീർ കപൂറിനും സൽമാൻ ഖാനും ഒപ്പമുള്ള ജാഗ ജാസൂസും ടൈഗർ സിന്ദ ഹൈനുമാണ് കത്രിനയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.