കയ്പ്പമംഗലം ആര്‍.എസ്.പിക്ക്; ദേവികുളത്ത് എ.കെ മണിയും ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും മത്സരിക്കുമെന്ന് സുധീരന്‍

തിരുവനന്തപുരം: ഒറ്റപ്പാലത്തും ദേവികുളത്തും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും ദേവികുളത്ത് എ.കെ മണിയും സ്ഥാനാര്‍ഥികളാകും. കയ്പമംഗലം ആര്‍.എസ്.പിക്ക് തന്നെയെന്നും മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കയ്‌പമംഗലത്ത് എന്‍ ഡി മുഹമ്മദ് നഹാസ് ആര്‍.എസ്.പി സ്ഥാനാര്‍ഥിയാകും.

പ്രചാരണം തുടങ്ങിയ ശാന്താ ജയറാമിനെ മാറ്റി പകരം ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കി. ശാന്താ ജയറാമിനെതിരെ മണ്ഡലത്തില്‍ ഉയര്‍ന്ന എതിര്‍പ്പും പരിഹരിക്കാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. ഷാനിമോളെ സ്ഥാനാര്‍ഥിയാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ താല്‍പര്യവും നടപ്പാക്കാം. ആര്‍ രാജാറാമിനെതിരെ ഉയര്‍ന്ന കടുത്ത പ്രതിഷേധമാണ് ദേവികുളത്ത് എ കെ മണിക്ക് വഴിയൊരുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഐ.എന്‍.ടി.യു.സി പ്രാതിനിധ്യ പ്രശ്‌നം പരിഹരിക്കാമെന്നാണ് നേതാക്കളുടെ കണക്കൂ കൂട്ടല്‍. കാഞ്ഞങ്ങാട് സീറ്റും ഐ.എന്‍.ടി.യു.സി ചോദിച്ചു. എന്നാല്‍ വനിതാ പ്രാതിനിധ്യ പ്രശ്‌നം ചൂണ്ടി ആവശ്യം തള്ളി. അങ്ങനെയെങ്കില്‍ തവനൂരില്‍ ഇഫ്തിഖറുദ്ദീനെ മാറ്റി സി. ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഐ.എന്‍.ടി.യു.സിയുടെ ആവശ്യം.

ഐ എന്‍ ടി യു സി നേതാക്കളുമായി നാളെ കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ച നടത്തും. പയ്യന്നൂര്‍ ആര്‍.എസ്.പിക്ക് നല്‍കാനാവില്ലെന്ന  കോണ്‍ഗ്രസ് അറിയിച്ചു. ഇതോടെയാണ് പി എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റിനെ കയ്പമംഗലം സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.പി തീരുമാനിച്ചത്. കാഞ്ഞങ്ങാട്ട്  ധന്യ സുരേഷ്, പയ്യന്നൂരില്‍ സജിത് മൗവല്‍, കല്യാശേരിയ അമൃത രാമകൃഷ്ണന്‍ എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകും.

Top