കൊച്ചി: നഗരത്തില്‍ അര്‍ദ്ധരാത്രിയില്‍ ഗൂണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി രഹസ്യമൊഴി നല്‍കി. കളമശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഏഴുപ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതേസമയം അക്രമണത്തിരയായ നടിയെ അവഹേളിച്ചും അപമാനിച്ചും പാര്‍ട്ടി ചാനല്‍. പോലീസിന് നല്‍കിയ മൊഴിയെന്ന് പേരിലും അന്വേഷണത്തിന്റെ പേരിലുമാണ് കൈരളി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്. നടിയ്ക്ക് ഡ്രൈവറുമായുള്ള ബന്ധവും അന്വേഷിക്കുന്നുവെന്ന തരത്തിലും അശ്ലീലം കലര്‍ന്ന വാര്‍ത്തകളാണ് കൈരളി ചാലന്‍ ഈ വിഷയത്തില്‍ രാവിലെ മുതല്‍ നല്‍കുന്നത്. ബ്രേക്കിങ് ന്യൂസായി രാവിലെ മുതല്‍ കൈരളി ഈ വാര്‍ത്തകള്‍ നല്‍കുകയായിരുന്നു. സുനിയും നടിയും തമ്മില്‍….എന്ന തലക്കെട്ടിലാണ് വ്യാജ വാര്‍ത്ത കൈരളിയു പീപ്പിള്‍ ചാനലും പുറത്ത് വിട്ടത്.
ഇതിനെതിരെ നടി റിമാ കല്ലിങ്കല്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കൈരളി ഓണ്‍ലൈനില്‍ കമന്റിന് താഴെ നിരവധി പേര്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയട്ടും കൈരളിയിക്ക് ഒരു കൂസലുമില്ല. ജോണ്‍ബ്രിട്ടാസിനെതിരെ റിമാകല്ലിങ്കില്‍ ഫേയ്‌സ് ബുക്കില്‍ പ്രതിഷേധിച്ചതോടെയാണ് പലരും വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചത്.നാലാംകിട മഞ്ഞ പത്രത്തെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് കൈരളി ഈ സംഭവം കൈകാര്യം ചെയ്തത്. ഇതാണോ പാര്‍ട്ടി ചാനല്‍. ഇരായായ സ്ത്രീ അപമാനിക്കുന്നത് ശരിയാണോ എന്നൊക്കെ കമന്റില്‍ വായനക്കാര്‍ ചോദിക്കുന്നുണ്ടെങ്കിലും തുടര്‍ വാര്‍ത്തകളിലും ഈ അപമാനിക്കല്‍ തുടര്‍ന്നു.
നേരത്തെയും കൈരളിയുടെ മഞ്ഞ പത്രസംസ്‌കാരത്തിനെതിരെ കടുത്ത ഭാഷയില്‍ പാര്‍ട്ടി അനുഭാവികള്‍ തന്നെ വിമര്‍ശമുയര്‍ത്തിയെങ്കിലും നിലപാട് മാറ്റാന്‍ കൈരളി തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിലും കൈരൡയെ നന്നാക്കാന്‍ സഖാക്കള്‍ കാംപയിന്‍ നടത്തിയെങ്കിലും ഒരു വിട്ടുവീഴ്ച്ചയ്ക്കും പാര്‍ട്ടി തയ്യാറായിരുന്നില്ല.നടിയുടെ കേസില്‍ സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. കൊച്ചി റേഞ്ച് ഐജി പി വിജയന്‍, എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്ജ്, കൊച്ചി എസിപി യതീഷ് ചന്ദ്ര, ആലുവ ഡിെൈവസ്പി കെജി ബാബുകുമാര്‍, കൊച്ചി സിറ്റി ഇന്‍ഫോപാര്‍ക്ക് വനിതാ സിഐ രമണി പികെ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഡിെൈവസ് ബാബു കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ദക്ഷിണ മേഖല എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം നടക്കുക.
നടിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇനിയും മൂന്ന് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ മുന്‍ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശിയായ സുനിലാണ് മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിന്‍തുടര്‍ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു.തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ വെച്ചായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം നടിയുടെ കാറില്‍ കയറി. ഒരു മണിക്കൂറോളം നടിയ്‌ക്കൊപ്പം ഇവര്‍ കാറില്‍ തുടര്‍ന്നു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തിയതായി വിവരമുണ്ട്. തുടര്‍ന്ന് പാലാരിവട്ടത്ത് കാര്‍ ഉപേക്ഷിച്ച് നടി, ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
അതേസമയം പ്രമുഖ നടിയെ അക്രമിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി നടന്‍ പൃഥിരാജ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൃഥിരാജ് പിന്തുണ പ്രഖ്യാപിച്ചത്.ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് താന്‍ ഇന്നു പുലര്‍ച്ചെ ഉറക്കമുണര്‍ന്നതെന്ന് പറഞ്ഞു കൊണ്ടു തുടങ്ങുന്ന പോസ്റ്റ് ഈ തരത്തിലുള്ള അനുഭവം ഒരു സ്ത്രീക്ക് എന്റെ നാട്ടില്‍ വച്ചുണ്ടായതിനാല്‍ എന്റെയും തല നാണക്കേട് കൊണ്ട് കുനിഞ്ഞു പോകുന്നു എന്നു പറയുന്നു.
ഇതിനെതിരെ പ്രതികരിച്ച ഈ യുവതിയുടെ ധൈര്യത്തോട് ബഹുമാനമുണ്ടെന്നും ഞങ്ങള്‍ നിന്നോടൊപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്ന പോസ്റ്റ് എന്നെ സ്ഥിരമായി കളിയാക്കാറുള്ള ഇംഗ്ലീഷ് മീഡിയം ജോക്സ് ഈ പോസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് പറഞ്ഞാണ് പൃഥ്വിരാജ് അവസാനിപ്പിക്കുന്നത്.