സേലം സ്വദേശിയായ സരോജ റേഷന്‍ കാര്‍ഡിൽ പതിച്ചിരിയ്ക്കുന്ന തന്റെ ഫോട്ടോ കണ്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതയായിട്ടില്ല. തനിയ്ക്കു പകരം കാർഡിലുള്ളത് സിനിമാ നടി കാജല്‍ അഗര്‍ വാളിന്റെ ഫോട്ടോ !റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ കാര്‍ഡു തന്നെ മാറിപ്പോയി എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് കാര്‍ഡല്ല, ഫോട്ടോയാണ് മാറിയതെന്ന് മനസ്സിലായത്. തമിഴ്നാട് സര്‍ക്കാര്‍ ഈ അടുത്തായി വിതരണം ചെയ്ത സ്മാര്‍ട് പിഡിഎസ് കാര്‍ഡിലാണ് വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ പതിച്ച് നല്‍കിയത്. റേഷന്‍ കാര്‍ഡ് തയ്യാറാക്കി നല്‍കാനായി ഏല്‍പ്പിച്ച കന്പനിക്ക് തെറ്റു പറ്റിയതാണെന്നും ഉടന്‍തന്നെ കാര്‍ഡ് മാറ്റി നല്‍കുമെന്നും ഗവണ്‍മെന്റ് അറിയിച്ചു. ഇതിന്റെ പേരില്‍ ഇവര്‍ക്ക് അരിയും മറ്റ് കാര്യങ്ങളും മുടങ്ങില്ലെന്നും അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. സേലം ജില്ലയിലെ ഒട്ടനവധിപേര്‍ റേഷന്‍കാര്‍ഡില്‍ ധാരാളം തെറ്റുകള്‍ ഉണ്ടെന്ന് പരാതികൾ ഉയരവേയാണിത്. എന്തായാലും മറ്റൊരാളിന്റെ ഫോട്ടോ പതിച്ച കാര്‍ഡുമായി റേഷന്‍ വാങ്ങിക്കാന്‍ പോകേണ്ട അവസ്ഥ ഉണ്ടായിതിന്റെ വിഷമത്തിലാണ് സരോജ.