മുംബൈ: സിനിമാ സെറ്റില്‍ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ നടി തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ് നടി കജോള്‍. നടന്ന സംഭവങ്ങള്‍ ആയതു കൊണ്ടാവുമല്ലോ തനുശ്രീ തുറന്നു പറച്ചില്‍ നടത്തിയതെന്ന് കജോള്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ലൈംഗിക പീഡനം ഉണ്ടെന്നുള്ളത് ഒരു സത്യമാണ്. തനിക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ ഇത്തരം സംഭവങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്, ഒരു തരത്തിലും പ്രോത്സാഹിക്കപ്പെടാവുന്ന ഒന്നല്ല അതെന്നും കജോള്‍ പറഞ്ഞു. ഹോണ്‍ ഒകെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചതെന്നാണ് തനുശ്രീ തുറന്നുപറഞ്ഞത്. സിനിമാമേഖലയില്‍ വച്ച് താന്‍ മോശമായ പെരുമാറ്റത്തിന് ഇരയായി എന്ന് തനുശ്രീ ദത്ത നേരത്തെ പല തവണ പറഞ്ഞിരുന്നു.
എന്നാല്‍ അത് ആരെന്ന കാര്യം നടി വ്യക്തമാക്കുന്നത് ഏതാനു ദിവസങ്ങള്‍ക്ക് മുമ്പാണ്. വലിയ നടന്മാരുള്‍പ്പെടെ ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തില്‍ മോശം സ്വഭാവമുള്ളവരെ സഹിക്കാന്‍ തയ്യാറുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകില്ലെന്നും തനുശ്രീ ആരോപിച്ചു. അതേസമയം, 2009 ല്‍ സിനിമാ സെറ്റില്‍ വച്ച് തന്നെ ആക്രമിച്ചത് മഹാരാഷ്ട്ര നവനിര്‍മാണ സേന തലവന്‍ രാജ് താക്കറേയുടെ അനുയായികളാണെന്ന് തനുശ്രീ ആരോപിച്ചു.രാജ് താക്കറേ ഒരു ഗുണ്ടയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലെ തന്നെ. ഒരു നല്ല നേതാവ് അശരണരുടെ സംരക്ഷകനായിരിക്കും. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കുകയില്ല ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു. ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച ആഷിഖ് ബനായ എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്.