തൃശൂര്‍: കലാഭവന്‍മണിയുടെ മരണം കൊലപാതകമാണെന്ന് സൂചനനല്‍കി ഭാര്യയ്ക്ക് ഊമ്മകത്തുകള്‍. കഴിഞ്ഞ ദിവസങ്ങളിലാണ് ഭാര്യ നിമ്മിയുടെ മേല്‍വിലാസത്തില്‍ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്റെ കത്ത് ലഭിച്ചത്. മണിയുടെ സാമ്പത്തീകമായ ഇടപാടുകളാണ് കൊലപാതകത്തിലേയക്ക് നയിച്ചതെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കത്ത് കുടുബാംഗങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. അതേ സമയം അന്വേഷണ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് കത്തുകള്‍ക്ക് പിന്നില്ലെന്നാണ് പോലീസിന്റെ നിഗമനം.
കലാഭവന്‍ മണി ദുരൂഹ സാഹചര്യത്തില്‍ മരണപെട്ടിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും മരണത്തിലെ ദുരൂഹതമാറ്റാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഇതിനിടയിലാണ് ഊമകത്തുകള്‍ പോലീസിനെ വട്ടം കറക്കുന്നത്.മണിയുടെ മരണം കൊലപാതകമാണെന്ന ഉറച്ച നിലപാടിലാണ് സഹോദരന്‍ രാമകൃഷ്ണനും മണിയുടെ ഭാര്യയുള്‍പ്പെടെയുള്ളവരും. ഇക്കാര്യങ്ങല്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് തുറന്ന് പറയുകയും ചെയ്തിരുന്നു.
മണിയുടെ മരണം വിഷാംശം അകത്ത് ചെന്നുതന്നെയാണെന്നാണ് പോലീസ് ഇപ്പോഴും കരുതുന്നത്, എന്നാല്‍ ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന വ്യക്തമാക്കാന്‍ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മണി ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് സഹോദരനും മണിയുടെ ഭാര്യയു ഉറപ്പിച്ച് പറയുന്നു. കൊലപാതകത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന നിരവധി സാഹചര്യങ്ങള്‍ പോലീസിനു മുന്നിലുണ്ടെങ്കിലും വ്യക്തമായ തെളിവില്ലാത്തതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണം. മണിയുടെ വീട്ടിലേയ്ക്ക് ലഭിക്കുന്ന ഊമ കത്തുകള്‍ അത് കൊണ്ട് തന്നെ തള്ളിക്കളായാന്‍ പോലീസും തയ്യാറാകുന്നില്ല. മണിയുടെ സാമ്പത്തീക ഇടപാടുകളെ ചുറ്റിപ്പറ്റിത്തെനെയാണ് ഇപ്പോഴും അന്വേഷണം നീങ്ങുന്നത്. മണിയുടെ സാഹായിയായി എത്തിയ തമിഴ്‌നാട്ടുകാരന്റെ നീക്കങ്ങളും ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്..