ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലിസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിലും കേസ് സി.ബി. ഐ ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ച് ഇന്ന് മുതല്‍ ആറ് വരെ ചേന്നത്ത് നാട്ടിലെ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ കുടുംബാംഗങ്ങള്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അറിയിച്ചു.
ഡാവിഞ്ചി സുരേഷ് രൂപകല്‍പന ചെയ്ത മണിയുടെ പ്രതിമ ഇന്ന് രാവിലെ 10ന് കലാഗൃഹത്തിന് മുന്നില്‍ അനാച്ഛാദനം ചെയ്തതിനുശേഷം നിരാഹാരം ആരംഭിക്കും. ആദ്യ ദിവസം ആര്‍.എല്‍.വി രാമകൃഷ്ണനും മറ്റ് ദിവസങ്ങളില്‍ കുടുംബാംഗങ്ങളും നിരാഹാരത്തില്‍ പങ്കെടുക്കും.
മണിയുടെ മരണത്തില്‍ പൊലിസ് നടത്തിയ അന്വേഷണം പ്രഹസനമായിരുന്നുവെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു. കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.