കലാഭവന്‍ മണിയുടെ മരണം ദുരൂഹമായി തുടരുന്നതിനിടെ പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രത്യേകചടങ്ങിന്റെ ചിത്രങ്ങളാണിത്. പ്രത്യേക ആചാരനുഷ്ടാനങ്ങളുടെ ഭാഗമായി വീട്ടിലെത്തുന്ന പറശനിക്കടവ് മുത്തപ്പന്‍ വേഷധാരി കലാഭവന്‍ മണിയോട് ഭാവി പ്രവചിക്കുന്നത് വ്യക്തമായി കേള്‍ക്കാം. നീ പാല്‍ കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും. കരുതിയിരിക്കുക. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്. മുത്തപ്പന്റെ വാക്കുകള്‍ ശ്രദ്ധയോടെ മണി കേള്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മകളും സഹോദരനും അമ്മയും ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് വെളിപ്പെടുത്തല്‍. മുത്തപ്പ വേഷധാരിയുടെ വാക്കുകള്‍ കേട്ട മണി അസ്വസ്ഥനാകുന്നതും വീഡിയോയയില്‍ കാണാം.
കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നു നടന്ന സംഭവമാണെന്നോ ആരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നോ വ്യക്തമല്ല. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുത്തപ്പന്‍ വേഷധാരി പ്രവചിച്ചത് സത്യമായി തീര്‍ന്നിരിക്കുകയാണ്.
അതേസമയം മണിയുടെ മരണവുമായി ബന്ദ്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കി തയ്യറായിരുന്നു. മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പല റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുള്ളതായിട്ടാണ് കണ്ടിരുന്നു. ഇതേതുടര്‍ന്ന് പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. മണിയുടെ ആത്മസുഹൃത്ത് ജാഫര്‍ ഇടുക്കി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
അതേസമയം, മണിയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പരിശോധനാഫലങ്ങളിലെ വൈരുദ്ധ്യം സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുള്ള മറുപടിയായി സിബിഐ അന്വേഷണത്തിനുള്ള നടപടിയിലാണ് എന്ന ഒറ്റവരി മറുപടിയാണ് ഡിജിപി നല്‍കിയത്.
ഈ മറുപടിയില്‍ തൃപ്തിയാകാതെയാണ് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഡിജിപിയോടു കമ്മീഷന്‍ നിര്‍ദേശിച്ചത്. തൃശൂരില്‍ ഇന്ന് നടന്ന സിറ്റിങില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുമ്പ് രാമകൃഷ്ണന്‍ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ഇതോടൊപ്പം, മണിയുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ലബോറട്ടറി പരിശോധനയിലും കണ്ട വൈരുധ്യങ്ങളെക്കുറിച്ച് നിലവില്‍ വേണ്ടത്ര അന്വേഷണം നടക്കുന്നില്ലെന്നും പറഞ്ഞിരുന്നു.2016 മാര്‍ച്ച് ആറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കലാഭവന്‍ മണി മരണമടഞ്ഞത്.