![](https://dailyindianherald.com/wp-content/uploads/2015/12/kalabhavan-mani-copy-e1449085723786.jpg)
കൊച്ചി:അടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും കലാഭവന്‍ മണിയെ സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കമെന്ന് സൂചന .നവമാധ്യമങ്ങളിലാണ് ചര്‍ച്ച പുരോഗമിക്കുന്നത് .നടന്‍ ശ്രീനിവാസന്‍ തൃപ്പൂണിത്തുറയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ശ്രീനിവാസന്‍ തന്നെ നേരിട്ട് രംഗത്തുവന്നതോടെ ഊഹാപോഹങ്ങള്‍ക്കു വിരാമമായിരുന്നു.
അതിനുശേഷം ഇപ്പോള്‍ കലാഭവന്‍ മണിയുടെ പേരാണു സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നു കലാഭവന്‍ മണിയെ സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കമെന്നാണ് അണിയറ സംസാരം. നിലവില്‍ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനാണ് കുന്നത്തുനാട് എംഎല്‍എ. അതേസമയം മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കലാഭവന്‍ മണിയുടെ സെക്രട്ടറി ജോബി പറഞ്ഞു. വാട്ട്‌സ് ആപ്പിലും മറ്റു നവമാധ്യമങ്ങളിലും മണി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം വെറും കെട്ടുകഥയാണെന്ന് ജോബി പറഞ്ഞു.