തിരുവനന്തപുരം : നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നുണപരിശോധന പൂര്‍ത്തിയായി. ലാബില്‍ കഴിഞ്ഞ 21ന് ആരംഭിച്ച നുണപരിശോന ശനിയാഴ്ചയാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ചായിരുന്നു ആറുപേര്‍ക്ക് പരിശോധന നടത്തിയത്. മരിക്കുന്നതിന്‍െറ തലേന്ന് മണിയെ അബോധാവസ്ഥയില്‍ കണ്ടത്തെിയ ഒൗട്ട് ഹൗസ് ആയ പാഡിയില്‍ ഉണ്ടായിരുന്ന മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സുഹൃത്തുക്കളും സഹായികളുമായ അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഫലത്തിന് 15 ദിവസമെടുക്കും. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൂന്ന് മാസത്തെ ഗൂഢാലോചനക്ക് ശേഷം ക്രമേണ മരണത്തിലേക്ക് നയിക്കുന്ന എലിവിഷം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നുമുള്ള സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍െറ പ്രതികരണം അഭിമുഖമെന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് നേരത്തെ പറഞ്ഞതാണെന്നും കോടതിയില്‍ കേസും അന്വേഷണവും നടക്കുന്നതിനാല്‍ അത്തരം പ്രതികരണത്തിനില്ളെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അതേ സമയം, യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ പൊലീസിന്‍െറ ഭാഗത്ത് നിന്നും ശ്രമമുണ്ടായില്ളെന്നും മണി ആത്മഹത്യ ചെയ്യില്ളെന്നും രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു.
സംഭവദിവസം പാഡിയിലേക്ക് അനീഷ് ചാരായം കൊണ്ടു വന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ മരിക്കുന്ന സമയത്ത് മണി ചാരായം കഴിച്ചിരുന്നില്ളെന്നും സമീപ ദിവസങ്ങളിലൊന്നും പാഡിയിലേക്ക് ചാരായം കൊണ്ടുവന്നിട്ടില്ളെന്നുമാണ് അനീഷ് മൊഴി നല്‍കിയത്. മണിയുടെ ആന്തരികാവയവങ്ങളിലും പോസ്റ്റ്മോര്‍ട്ടത്തിലും വ്യാജമദ്യ അംശം കണ്ടത്തെിയിരുന്നു. ആത്മഹത്യ, സ്വാഭാവിക മരണം, കൊലപാതകം എന്നീ സാധ്യതകളറിയാന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയെന്നും കൊലപാതകമെന്നും സാധൂകരിക്കാവുന്ന തെളിവുകളൊന്നും കണ്ടത്തെിയില്ളെന്നാണ് പറഞ്ഞത്. കൊലപ്പെടുത്താന്‍ വിധമുള്ള ശത്രുക്കള്‍ ഉണ്ടായിരുന്നില്ളെന്നും പൊലീസ് പറഞ്ഞിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരനും മണിയുടെ ഭാര്യയും ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നുണപരിശോധന നടത്തിയത്. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രത്യേക അപേക്ഷയില്‍ ഒരു മാസം മുമ്പാണ് നുണപരിശോധനക്ക് അനുമതി ലഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ സംശയത്തത്തെുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടുവെങ്കിലും ഏറ്റെടുത്തിട്ടില്ല. മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്.