അച്ഛന്റെ വേര്‍പാടിന്റെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി എഴുതിയ പരീക്ഷയ്ക്കും കലാഭവന്‍ മണിയുടെ മകള്‍ക്ക് തിളക്കമാര്‍ന്ന വിജയം

ചാലക്കുടി: അച്ഛന്‍മരിച്ച വേദന കടിച്ചമര്‍ത്തിയാണ് കലാഭവന്‍മണിയുടെ മകള്‍ പത്താംക്ലാസ് പരീക്ഷയെഴുതിയത്. പരീക്ഷയില്‍ ഫലം വന്നതോടെ മികച്ച വിജയം നേടിയിരിക്കുകയാണ് ശ്രീലക്ഷമി. നാല് എ പ്ലസും ഒരു ബി പ്ലസും നേടി ശ്രീലക്ഷ്മി മികച്ച വിജയം നേടി.

സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി . മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഈ സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിച്ചത്. എല്ലാ വേദനയും ഉള്ളിലടക്കി അധ്യാപികയുടെ കൈപിടിച്ചായിരുന്നു പരീക്ഷയ്ക്ക് ശ്രീലക്ഷ്മി എത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീലക്ഷ്മി സിബിഎസ്ഇ പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാന്‍ പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത് അച്ഛന്റെ വിയോഗം തീര്‍ത്ത വേദന ഉള്ളിലൊളിപ്പിച്ചായിരുന്നു . പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. കാത്തുനിന്ന കൂട്ടുകാരികള്‍ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു .

പല പൊതുപരിപാടികള്‍ക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും ചിലപ്പോഴൊക്കെ സാന്നിധ്യമായിരുന്നു . രണ്ട് കസെറ്റുകളില്‍ പാടിയിട്ടുണ്ട് . മണിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്.

അങ്ങനെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകള്‍ക്ക് നല്‍കിയത് . അച്ഛന്‍ ആഗ്രഹിച്ചിരുന്നതുപോലെ തന്നെ സാധാരണക്കാര്‍ക്ക് സഹായം ചെയ്യുന്ന ഡോക്റ്ററാകണമെന്നാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം . മകള്‍ ഡോക്റ്ററായി ചാലക്കുടിയില്‍ ആശുപത്രി സ്ഥാപിച്ച് സാധുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നായിരുന്നു മണിയുടെ ആഗ്രഹം

Top