വൈക്കം: മതം മാറി പ്രണയ വിവാഹം കഴിച്ച യുവതിയ്ക്കുനേരെയുണ്ടായ ഭര്‍ത്താവിന്റെ വധശ്രമം പോലീസ് അട്ടിമറിയ്ക്കുന്നു. മാതാ അമൃതാനന്ദമയിക്കെതിരെ വരെ അക്രമത്തിനിരയായ യുവതി മൊഴി നല്‍കിയതോടെയാണ് പോലീസ് തനിനിറം കാട്ടിതുടങ്ങിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇതിനിടയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടത്തുന്നത്. ഇന്ന്
യുവതിയുടെ മൊഴിയെടുക്കാനെന്ന പേരില്‍ ആശുപത്രിയിലെത്തിയ വൈക്കം സി ഐ ബിനു പെണ്‍കുട്ടിയക്ക് യാതൊരു മര്‍ദ്ദനവും ഏറ്റിട്ടില്ലെന്ന് നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പെണ്‍കുട്ടി മൊഴി നല്‍കാന്‍ വിസമ്മതിച്ചു. കേസിന്‍െ ബലം കുറയ്ക്കാന്‍ ആശുപത്രി അധികൃതരേയും ഡോക്ടര്‍മാരെയും സ്വാധിനിക്കാനും പ്രതികള്‍ നീക്കം തുടങ്ങിയതിനും പിന്നാലെയായിരുന്നു വൈക്കം സി ഐ യുടെ പ്രത്യക്ഷ ഇടപെടല്‍.
ആര്യസമാജത്തിലെത്തി മതം മാറി വിവാഹിതയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ലൈവായെത്തിയുവതി സഹായം അഭ്യര്‍ത്ഥിച്ചത്. പിന്നീട് പോലീസ് ഇടപെടലില്‍ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ആര്യസമാജത്തിനും മാതാ അമൃതാനന്ദമയിക്കുമെതിരെ ഗുരുതരമായ ആരോപണമാണ് ഉള്ളത്.
വൈക്കത്തെ പ്രമുഖ റിസോര്‍ട്ടായ കളത്തില്‍ റിസോര്‍ട്ട് ജിഎം അഭിജിത്തിന്റെ ഭാര്യയാണ് മാതാ അമൃതാനന്ദമയിക്കും കോഴിക്കോട് ആര്യ സമാജത്തിനുമെതിരെ ഗുരുതര കുറ്റങ്ങള്‍ ആരോപിക്കുന്ന മൊഴി നല്‍കിയിട്ടുള്ളത്. അമൃതാന്ദമയിയുടെ വാക്ക് കേട്ടാണ് ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു മൊഴി.ക്രിസ്ത്യന്‍ കുടുംബത്തില്‍പെട്ട യുവതിയെ നായര്‍ വിഭാഗത്തില്‍പെട്ട അഭിജിത്ത് പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കളത്തില്‍ റിസോര്‍ട്ടിന്റെ ജിഎം ആയ അഭിജിത്ത് മതം മാറാന്‍ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പിന്‍മേലാണ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അഭിജിത്തിന്റെ മട്ട് മാറിയെന്ന് യുവതി പറയുന്നു. മതം മാറാന്‍ താല്‍പര്യമില്ലെന്നറിയിച്ചിട്ടും ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ച് യുവതിയെ മതം മാറ്റുകയായിരുന്നു. കോഴിക്കോട് ആര്യ സമാജത്തിലെത്തിച്ച യുവതിയെ നായര്‍ സമുദായത്തിലേക്ക് നിര്‍ബന്ധിത മതം മാറ്റം നടത്തി. ഇതിനു ശേഷം മാതാ അമൃതാനന്ദമയി മഠത്തിലെത്തിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അമൃതാനന്ദമയിയുടെ വിശ്വസ്തരായ ഭക്തരാണ് അഭിജിത്തും കുടുംബവും.
ആശ്രമത്തിലെത്തിച്ച യുവതിയെ അമൃതാനന്ദമയിയുടെ കാല്‍ക്കല്‍ ഇരുത്തി. കാലു പിടിക്കാനും വന്ദിക്കാനും പറഞ്ഞെങ്കിലും ആള്‍ ദൈവത്തെ വണങ്ങാനാവില്ലെന്ന നിലപാടെടുത്തതോടെ ദേവി കോപിച്ചുവത്രേ. ഇവള്‍ കുരിശ് കൊണ്ട് നിന്നെ നശിപ്പിക്കുമെന്ന് അമൃതാനന്ദമയി അഭിജിത്തിനോട് പറഞ്ഞതോടെ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മര്‍ദിച്ച് അവശയാക്കിയ ഭാര്യയെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിച്ച വീട്ടുകാര്‍ നിര്‍ബന്ധിച്ച് മാപ്പ് പറയിക്കുകയും ചെയ്തു. എന്നാല്‍ യുവതി കുടുംബം നശിപ്പിക്കുമെന്ന തോന്നല്‍ വന്നതോടെ അഭിജിത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ ആലോചിക്കുകയായിരുന്നു.
റിസോര്‍ട്ടിലെ മുറിയില്‍ പൂട്ടിയിട്ട ശേഷം കട്ടിലില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ശ്രമം പാളിയതോടെ അഭിജിത്ത് ഇടക്ക് പുറത്തേക്ക് പോയപ്പോള്‍ ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് യുവതി താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിച്ചത്.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും അമൃതാനന്ദമയിക്കെതിരായ മൊഴി രേഖപ്പെടുത്താന്‍ തയാറായില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകയായ ഫിജോ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വൈക്കം പൊലീസ് സ്റ്റേഷനിലെത്തി പ്രക്ഷോഭം ആരംഭിച്ചതോടെയാണ് അമ്മക്കെതിരെയുള്ള മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായത്. ആശുപത്രി അധികൃതര്‍ പറഞ്ഞു.