
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിതെറ്റുന്നുവെന്ന് ഭാര്യ നിമ്മി. കേസ് തെളിയിക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും മരണത്തിന് മുമ്പ് പാഡിയില്‍ മണിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് സാധിക്കുമെന്നും നിമ്മി പറഞ്ഞു.
മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. മരണത്തിന് മുമ്പ് അദ്ദേഹം പാഡിയില്‍ മദ്യപിച്ചുവെന്നാണ് പറയുന്നത്.എന്നാല്‍ അദ്ദേഹം അവശനിലയില്‍ ആയപ്പോള്‍ അവിടെ ഉണ്ടായിരുന്ന സഹൃത്തുക്കള്‍ അക്കാര്യം വീട്ടില്‍ അറിയിക്കാതെ നേരിട്ട് ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തത്. മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പാഡി കഴുകി വൃത്തിയാക്കുകയും ചെയ്തുവെന്നും നിമ്മി പറഞ്ഞു.
ലാബോറട്ടറി റിപ്പോര്‍ട്ടിനെ മാത്രം ആശ്രയിച്ച് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിനെയും നിമ്മി വിമര്‍ശിച്ചു.മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ തലേദിവസം പാഡിയില്‍ എത്തിയ എല്ലാവരെയും ചോദ്യം ചെയ്യണമെന്ന് മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു.