തൃശൂര്‍: തൊഴിലവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച സ്ത്രീ തൊഴിലാളികളെ പുറത്താക്കിയ കല്ല്യാണിനെതിരെ പ്രതിഷേധ സമരം ശക്തമാക്കുന്നു. നാലുമാസമായി തുടരുന്ന സമരത്തെ പുഛിച്ചു തള്ളുന്ന കല്ല്യാണ്‍ മാനേജ്‌മെന്റിനെ മുട്ടുകുത്തിക്കാനൊരുങ്ങുകയാണ് കേരളത്തിലെ തൊഴിലാളി സംഘടനകള്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ കല്ല്യാണ് ബഹിഷ്‌ക്കരണത്തിനൊരുങ്ങുകയാണ് സി പി ഐയും എ ഐ ടിയുസിയും. മണിക്കൂറുകള്‍ നീണ്ട അടിമപ്പണിയും തുഛമായ വേതനവും നല്‍കുന്ന കല്ല്യാണ്‍ ഉടമകള്‍ പ്രതിമാസം കോടികളാണ് ലാഭമുണ്ടാക്കുന്നത്. തൊഴിലാളികളുടെ ചോരകുടിച്ച് വീര്‍ക്കുന്ന ഊ ചൂഷകരെ കെട്ടുകെട്ടിക്കും അല്ലെങ്കില്‍ വിജയിക്കുമെന്ന പ്രഖ്യാപനത്തിലാണ് സ്ത്രീ തൊഴിലാളികളുടെ സമരം മുന്നേറ്റം. കേരളത്തിലെ ശക്തമായ തൊഴിലാളി പ്രസ്ഥാനത്തിന്റെ സമരത്തിന് പുല്ലുവില നല്‍കുന്ന കല്ല്യാണ രാമന് ശക്തമായ മറുപടി കൊടുക്കാനാണ് ഇടതുപാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസം കല്ല്യാണിലേയ്ക്ക് നടക്കുന്ന ബഹുജനമാര്‍ച്ച് കല്ല്യാണിന്റെ അഹങ്കാരത്തെ തകര്‍ക്കുന്നതായിരിക്കും.
31ന് തൃശൂര്‍ കല്യാണിലേക്ക് വന്‍ ബഹുജന മാര്‍ച്ച് നടക്കുകയാണ്. കല്യാണ്‍ ഗ്രൂപ്പിനേ കേരളത്തില്‍ ബഹിഷ്‌കരിക്കാന്‍ സി.പി.ഐ ആഹ്വാനം ചെയ്തു. തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്കാത്ത കല്യണുമായുള്ള എല്ലാ കച്ചവട ഇടപാടുകളും ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. കല്യാണിന്റെ കച്ചവടം തന്നെ അന്ന് മുടക്കിയേക്കും. വന്‍ ജനകൂട്ടത്തേ സംഘടിപ്പിച്ച് കല്യാണിനെതിരായ സമരം ആളികത്തിക്കാനാണ് നീക്കം.
കല്യാണ്‍ ഗ്രൂപ്പിന്റെ ചൂഷണത്തിനെതിരേ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ട സമോര്‍ട്ട്. സമരത്തിനു നേതൃത്വം നല്കുന്നത് ഇപ്പോള്‍ ഐ.ഐ.ടി.യൂ സി ആണെങ്കിലും ഇടത് പ്രസ്ഥാനങ്ങള്‍ ഒന്നാകെ സമരം ഏറ്റെടുക്കുന്നതിലേക്കാണ് മുഖ്യമന്ത്രിയുടെ നയം വ്യക്തമാക്കുന്നത്. കല്യാണ്‍ സമരത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ സപ്പോര്‍ട്ടും സിപിഐക്ക് കിട്ടിയിട്ടുണ്ട്. 50000 കോടിയുടെ മൂലധന നിക്ഷേപം ഉണ്ടെന്ന് പറയുന്ന ലോകമാകെ പരന്ന്‌നു കിടക്കുന്ന കല്യാണ്‍ ഗ്രൂപ്പിനേ മുട്ടുകുത്തിക്കാന്‍ സംസ്ഥാന മന്ത്രിമാര്‍ തന്നെ സമരത്തിന്റെ ചുക്കാന്‍ പിടിച്ചേക്കും. തൊഴില്‍ വകുപ്പ് മന്ത്രി തൃശൂരിലേ കല്യാണ്‍ ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തി തൊഴിലാളികളേ തിരിച്ചെടുക്കാനും മിനിമം വേതനം ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചതാണ്. മന്ത്രിയല്ല കല്യാണ്‍ ഗ്രൂപ്പ് ഭരിക്കുന്നത് എന്ന് പരിഹസിച്ച് മന്ത്രിയേ അപമാനിക്കുകയായിരുന്നു കല്യാണ്‍ മുതലാളി. ഈ ധിക്കാരത്തിനും തലകനത്തിനും കൊടുക്കുന്ന അടികൂടിയാണ് പകരം വീട്ടുകയാണ് ഇടത് സര്‍ക്കാരിന്റെ കല്യാണ്‍ വിരുദ്ധ നീക്കങ്ങള്‍ ഉന്നം വയ്ക്കുന്നത്.
കേരളമാകെ കല്യാണ്‍ ഗ്രൂപ്പിനേ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അത് ഡസന്‍ കണകിന് സ്ഥാപനങ്ങളേ ബാധിക്കും. കല്യാണ്‍ സില്ക്‌സ്, കല്യാണ്‍ സാരീസ്, കല്യാണ്‍ ബില്‍ഡേഴ്‌സ്, കല്യാണിന്റെ പരസ്യ കമ്പിനി എല്ലാം പ്രതിസന്ധിയിലാകും. കല്യാണിന്റെ എല്ലാ സ്ഥാപനത്തില്‍ നിന്നും വിട്ടുനില്ക്കാനാണ് ആഹ്വാനം. ബി.ജെ.പിയും കോണ്‍ഗ്രസും പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞ സമരമാണ് ഇടത് പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും കല്യാണ്‍ മാനേജ്‌മെന്റിന് വളരെ അനുകൂലമായ നിലപാടാണിപ്പോഴും ഉള്ളത്.തൊഴിലാളി വിരുദ്ധ നയവുമായി മുന്നോട്ടു പോകുന്ന കല്യാണിനെ മുട്ടുകുത്തിക്കാനുള്ള നീക്കത്തിലാണ് സിപിഐ. തൃശൂരില്‍ മറ്റന്നാള്‍ നടക്കുന്ന പ്രക്ഷോഭം ദേശീയ ശ്രദ്ധയിലേക്കെത്തിക്കുന്നതോടെ കല്യാണില്‍ നിന്നും കോടികളുടെ പരസ്യം വാങ്ങി വാര്‍ത്ത മുക്കിയ മാധ്യമങ്ങളും വാര്‍ത്ത നല്‍കാന്‍ നിര്‍ബന്ധിതരാകും. ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത വരത്തക്കവിധമുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ജാതി മത രാഷ്ട്രീയ ഭേതമെന്ന്യേ എല്ലാ ചാനലുകളും, പത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വരാതിരിക്കാന്‍ 90%ത്തോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.ഒരു വര്‍ഷം കല്യാണ്‍ ഗ്രൂപ്പ് മാധ്യമങ്ങള്‍ക്ക് പരസ്യത്തിനായി കൊടുക്കുന്നത് 90 കോടി രൂപയാണ്. കല്യാണ്‍ സാരീസ്/ സില്ക്‌സ് കൊടുക്കുന്നത് 20 കോടിയോളം രൂപ. സോഷ്യല്‍ മീഡിയയുടെ നാവടപ്പിക്കാന്‍ നൂറുകണക്കിന് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് ഓണം നാളില്‍ 10000 രൂപ മുതല്‍ 50000 രൂപവരെ നല്കി. കല്യാണിന്റെ പരസ്യം എന്ന പേരില്‍ ഈ കൊടുത്ത നക്കാപ്പിച്ച കോഴ വാങ്ങിയാണ് സോഷ്യല്‍ മീഡിയ പോലും വാര്‍ത്തകള്‍ മുക്കിയത്.
കേരളത്തിലുടനീളം ഷോറൂം തുറന്ന കല്യാണ്‍ ടീം സംസ്ഥാന വ്യാപകമായി തൊഴിലാളി വിരുദ്ധ നടപടികളാണ് തുടര്‍ന്ന് പോന്നിരുന്നത്. അടിസ്ഥാന ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ പോലും നല്‍കാതിരുന്ന കമ്പനിയിലാണ് സംഘം ചേര്‍ന്നവെന്നാരോപിച്ച് സ്ത്രീ തൊഴിലാളികളെ പുറത്താക്കിയിരിക്കുന്നത്.നാല് മാസമായി തൃശൂരിലെ കല്യാണ്‍ സാരീസിനു മുന്‍പില്‍ പന്തല്‍കെട്ടി സമരം ചെയ്യുന്ന തൊഴിലാളികളെ കണ്ടില്ലെന്ന മട്ടിലാണ് ഉടമയുടെ പ്രവര്‍ത്തനം.