കണ്ണൂർ: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്ലാംമതം സ്വീകരിച്ചത്.
ഫേസ്ബുക്കിലൂടെ കമല്‍ സി ചവറ തന്നെയാണ് താന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. അദ്ദേഹം തന്റെ പേര് മാറ്റുകയും ചെയ്തു. കമല്‍ സി നജ്മല്‍ എന്ന പേരിലാണ് താന്‍ ഇനി അറിയപ്പെടുകയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും ജീവിക്കാനല്ല മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
‘ ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്
സമരമാണ്
ഇന്ന് ഇവിടെ ഇന്ത്യയില്‍ മുസ്ലിം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ് സമരമാണ്
ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല
നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നു
മുസ്ലിമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.’, ഫേസ്ബുക്ക് കുറിപ്പില്‍ കമല്‍ പറഞ്ഞു.