കമല്‍ സിയുടെ സമരത്തിന് കെഎസ് യുവിന്റെ പിന്തുണ; യുഎപിഎ ക്കെതിരെ സാഹിത്യ അക്കാദമിയ്ക്ക് മുന്നില്‍ അനിശ്ചിതകാല സമരം

തൃശൂര്‍: കരിനിയമത്തിനെതിരെ എഴുത്തുകാരന്‍ കമല്‍സി ചവറ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് കെഎസ്‌യുവിന്റെ പിന്തുണ. കമല്‍സി കെതിരൊയ കേസ് പിന്‍വലിയ്ക്കുക നദിയെ വെറുതെവിടുക, യുഎപിഎ കേസുകളില്‍ യുഎപിഎ വിരുദ്ധമുന്നണയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴഞ്ഞ ആറാം തിയതി മുതില്‍ സാഹിത്യ അക്കാദമിയ്ക്ക് മുന്നില്‍ കമല്‍ സി സമരം ആരംഭിച്ചിരിക്കുന്നത്.ksu-2

 

 

 

 

 

 

 

 

 

കഴിഞ്ഞ ദിവസം സമരപന്തലിലെത്തി കോണ്‍ഗ്രസ് നേതാക്കളായ വി ടി ബല്‍റാം എംഎല്‍എ, മാത്യുകുഴല്‍ നാടന്‍, അനൂപ് വിആര്‍, കെഎസ്എയു നേതാവ് അനൂപ് മോഹന്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെഎസ് യുവിന്റെ നേതൃത്വത്തില്‍ കമല്‍സിക്കൊപ്പം 24 മണിക്കൂര്‍ നിരാഹാര സമരവും ഇന്ന് നടത്തും. സമരത്തില്‍ ഇടപെടണമെന്നാവശ്യവുമായി അക്കാദമി സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം വിടി ബല്‍റാം എംഎല്‍എയുമായി ചര്‍ച്ച നടത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഴുത്തുകാരന്‍ എന്ന നിലക്കും പൗരന്‍ എന്ന നിലക്കും സര്‍ക്കാര്‍ യുഎപിഎ പോലുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സാഹിത്യകാരന്‍മാര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ ആണ് എഴുത്തുകാരന്‍ ക്കോോറ്റീയ്യാായ്യാ കമല്‍ സി സാഹിത്യ അക്കാദമിക്കു മുമ്പില്‍ പട്ടിണി സമരം ആരംഭിച്ചത് .mathew-ku

നോവലില്‍ ദേശീയപതാകയെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെന്നും അത് ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് 124 എ എന്ന രാജ്യദ്രോഹകുറ്റമാണ് കമലിനെതിരെ ചുമത്തിയിരിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് പുനപരിശോധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ പ്രഖ്യാപിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്ന് കമല്‍ സി പറഞ്ഞു.vtb-acadami

എഴുത്തുകാരന്‍റെ ആവിഷ്‌കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സാഹിത്യ അക്കാദമി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎപിഎ നിയമത്തിനെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് തന്റെ സമരം. അതേ സമയം എഴുത്തുകാരനെതിരെ ഇത്തരം ആക്രമണങ്ങള്‍ നടത്തുമ്പോല്‍ സാഹിത്യകാരന്‍മാര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരായാണ് അക്കാദമിക്കു മുമ്പിലെ തന്റെ സമരമെന്നും കമല്‍ സി പറഞ്ഞു.

നേരത്തെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കേരള ഡിജിപി യുഎപിഎ കേസുകള്‍ പുനപരിശോധിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് മാത്രം പോര യുഎപിഎ നിയമം തന്നെ ഇല്ലാതാക്കണമെന്നാണ് തന്റെ നിലപാടെന്ന് കമല്‍ സി പറഞ്ഞു.കമല്‍ സി ചവറ നടത്തുന്ന പട്ടിണി സമരം നാലു ദിവസം പിന്നിട്ടു.എഴുത്തുകാരികളും സാമൂഹ്യപ്രവര്‍ത്തകരുമായ പാര്‍വ്വതി പവനന്‍, പി ഗീത, യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറി മാത്യു എം കുഴല്‍നാടന്‍, ടി എന്‍ പ്രതാപന്‍, കെ കെ ഷാജഹാന്‍, അജിത, പിയുസി എല്‍ ജില്ലാ പ്രസിഡന്റ്‌ ടി കെ വാസു, കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ സലിം ദിവാകരന്‍, സംസ്കാര സാഹിതി കണ്‍വീനര്‍ അഡ്വ മായാദാസ്‌, മുഹമ്മദ്‌ ഹാഷിം, പോരാട്ടം കണ്‍വീനര്‍ സി എ അജിതന്‍ തുടങ്ങി നിരവധി പേര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ പന്തലിലെത്തി.
ഫൈനാര്‍ട്ട്സ്‌ കോളജിലെ വിദ്യാര്‍ഥികള്‍ ചിത്രം വരച്ച്‌ കമല്‍ സിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.  നേരത്തെ
സമരപന്തലിന് മുമ്പിലെത്തിയ പൊലീസ്  സമരം അവസാനിപ്പിക്കണമെന്നും  സമരം അനുവദിക്കില്ലെന്നും പറഞ്ഞതായി കമല്‍ സി പ്രതികരിച്ചു.

Top