കമൽ ഗൗതമി ബന്ധം: വില്ലത്തിയായത് അഭിരാമി

സിനിമാ ഡെസ്‌ക്

ചെന്നൈ: കമൽ ഹാസന്റെയും ഗൗതമിയുടെയും ജീവിതത്തിൽ വിലത്തിയായത് സിനിമാ താരം അഭിരാമിയെന്ന് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കമലിന്റെയും ഗൗതമിയുടെയും 13 വർഷം നീണ്ട ബന്ധം അവസാനിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കമലിന് നടി അഭിരാമിയുമായുള്ള ബന്ധമെന്ന് തമിഴ് മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. അഭിരാമിയും കമലും വിവാഹിതരാകാൻ പോകുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത ശുദ്ധ അസംബന്ധമാണെന്ന് കമലിന്റെ സുഹൃത്തുക്കൾ പ്രതികരിച്ചെങ്കിലും ഇതിനോട് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല.
2004ൽ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലാണ് കമലും അഭിരാമിയും ഒന്നിച്ചത്. പ്രേഷക ശ്രദ്ധ നേടിയ ചിത്രത്തിലെ ഇരുവരുടെയും ചൂടൻ രംഗങ്ങളും വൻ ചർച്ചയായിരുന്നു. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്ന് കുറച്ചു നാൾ വിട്ടു നിന്ന അഭിരാമി അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന കമൽ ചിത്രത്തിൽ നായിക അഭിരാമിയാണെന്നാണ് ാദ്യ സൂചനകൾ.
വിവാഹത്തിൽ വിശ്വസിക്കാത്ത കമലിന്റെ മൂന്നാമത്തെ ജീവിത പങ്കാളിയാണ് ഗൗതമി. ആദ്യം നർത്തകി വാണി ഗണപതിയുമായി ഒന്നിച്ചെങ്കിലും പത്ത് വർഷത്തെ ജീവിതത്തിന് ശേഷം ഇരുവരു േവേർപിരിഞ്ഞു. പിന്നീട് നടി സരിഗയായിരുന്നു കമലിന്റെ പങ്കാളി. ശ്രുതിയും അക്ഷരയും ഇവരുടെ മക്കളാണ്. 2003ലാണ് ഗൗതമിയുമായുള്ള ജീവിതം തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top