സിനിമാ ലേഖകൻ
ചെന്നൈ: ഇന്ത്യൻ സിനിമയുടെ അഭിമാനമെന്നു സിനിമാ ലോകം വാഴ്ത്തുന്ന ബാഹുബലിയ്‌ക്കെതിരെ വിമർശനവുമായി തമിഴ്‌സൂപ്പർ താരം കമലാഹാസൻ. ബാഹുബലിയെ ഹോളിവുഡുമായി താരതമ്യപ്പെടുത്തരുതെന്നും ഹോളിവുഡിനുള്ള ഇന്ത്യയുടെ ഉത്തരമായി ചിത്രത്തെ കാണരുതെന്നും കമൽ ഹാസൻ പറയുന്നു. അങ്ങനെ പറഞ്ഞാൽ ആ കുതിരകളെ അവിടെ നിർത്താൻ താൻ പറയുമെന്നും ഇതൊക്കെ കംപ്യൂട്ടർ ഗ്രാഫിക്സ് കുതിരകളാണെന്നും കമൽ ഹാസൻ പറയുന്നു.
എന്നാൽ ബാഹുബലിയുടെ സാമ്പത്തിക വിജയം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും കഠിനമായ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും താരം പറയുന്നു. ബാഹുബലി ഒരുപടി മുന്നിലാണെന്നും നമ്മുക്കൊരു മികച്ച പാരമ്പര്യവും കഥകളും ഉണ്ടെന്നുള്ള ഉത്തരം കൂടിയാണ് ബാഹുബലി 2 എന്നും കമൽ വ്യക്തമാക്കി. നമ്മുക്ക് 2000 വർഷമുള്ള പാരമ്പര്യമുണ്ടെന്ന് പറഞ്ഞാൽ തനിക്ക് ഇടപെടേണ്ടി വരുമെന്നും നമ്മൾ 2000 വർഷം പ്രായമുള്ളവരല്ലെന്നും 70 വർഷം പാരമ്പര്യമുള്ളവരാണെന്നും കമൽ പറയുന്നു.
ചന്ദ്രഗുപ്ത മൗര്യയോ അശോകയോ ഒന്നും നമ്മുടെ പൂർവ്വികരല്ലെന്നും അവരൊക്കെ പൂർവ്വകാലത്തുള്ളവരാണെന്നും മോഡേൺ ലൈഫിൽ അവരുടെ കഥകളിൽ ഇടപെടാൻ നമ്മുക്ക് കഴിയില്ലെന്നും എന്നാൽ നമ്മൾ അതിന് ശ്രമിക്കുന്നുവെന്നും കമൽ വ്യക്തമാക്കി. കഴിഞ്ഞ കാലത്തിനും വർത്തമാന കാലത്തിനുമിടയ്ക്ക് നിന്ന് ഗുസ്തിപിടിക്കുകയാണെന്നും അവിടിവിടെ വഴുതിപ്പോകുകയും ചെയ്യുമെന്നും അതാണ് ഇന്ത്യയുടെ ആശയക്കുഴപ്പമെന്നും കമൽ പറയുന്നു.
ക്രിക്കറ്റ് 100 വർഷം മുമ്പ് കളിച്ചത് പോലെയല്ല ഇപ്പോഴെന്നും അതിൽ നിന്നും ഒരുപിടി മുന്നിലാണെന്നും ഈ കായികമത്സരം അവസാനിക്കാറായെന്ന് ക്രിക്കറ്റ് ആരാധർ പറിഞ്ഞിരുന്നുവെന്നും എന്നാൽ യാഥാർത്ഥ ബിസിനസ് ഇപ്പോഴാണ് ആരംഭിച്ചതെന്നും കമൽ പറയുന്നു. കമൽ ഹാസന്റെ ഈ അഭിപ്രായം ബാഹുബലിയെ പരിഹസിച്ചെന്നാണ് ആരാധകർ പറയുന്നത്.