ദുബായിലെത്തിയ ബ്രിട്ടീഷ് രാജകുമാരിക്ക് സുരക്ഷ ഒരുക്കുന്നത് സുന്ദരികളായ കരിമ്പൂച്ചകള്‍; വനിതാ ബോഡിഗാര്‍ഡുകള്‍ ബ്രിട്ടീഷ് രാജകുമാരിയ്‌ക്കൊപ്പം ദുബായില്‍ ആദ്യം

ദുബായ് സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരി കാമിലയ്ക്ക് സുരക്ഷയേകുന്നത് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീസുരക്ഷാ ഉദ്യോഗസ്ഥകളാണ്. ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതാദ്യമായിട്ടാണ് വനിതാ ബോഡിഗാര്‍ഡുകള്‍ ഇത്തരത്തില്‍ ഒരു ബ്രിട്ടീഷ് രാജകുമാരിക്ക് സുരക്ഷയേകുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടി തന്റെ ഭര്‍ത്താവായ ചാള്‍സിനൊപ്പം യുഎഇ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാമില ദുബായിലെത്തിയിരിക്കുന്നത്. തനിക്ക് സംരക്ഷണമേകുന്നതിനായി വനിതാ ഗാര്‍ഡുമാരെ ഏര്‍പ്പെടുത്തിയതില്‍ തികഞ്ഞ സന്തോഷമാണുള്ളതെന്നാണ് കാമില പ്രതികരിച്ചിരിക്കുന്നത്. വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അബുദാബിയിലെ ലക്ഷ്വറി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ നിന്നും വനിതാ ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്ന കാമിലയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

നല്ല രീതിയില്‍ മെയ്ക്കപ്പിട്ടിരുന്നുവെങ്കിലും ഈ ബോഡിഗാര്‍ഡുമാരെല്ലാം പരമ്പരാഗത രീതിയിലുള്ള കറുത്ത ഹിജാബും അബയയുമാണ് ധരിച്ചിരിക്കുന്നത്. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനുള്ള തോക്കടക്കമുള്ള ആയുധങ്ങള്‍ ഇവരുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 29നും 30നും ഇടയില്‍ പ്രായമുള്ള യുവതികളാണ് ഇത്തരത്തില്‍ കാമിലയുടെ സുരക്ഷയ്ക്കായി എത്തിയിരിക്കുന്നത്.വിവിധ ആയോധന വിദ്യകളില്‍ പരിശീലനം നേടിയവരെയാണ് രാജകുമാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നാണ് അവരോട് അടുത്ത ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. യുഎഇയിലെ എലൈറ്റ് പ്രൈവറ്റ് പ്രസിഡന്‍ഷ്യല് ഗാര്‍ഡില്‍ നിന്നും വനിതാ ഉദ്യോഗസ്ഥരാണ് കാമിലയ്ക്ക് അകമ്പടി സേവിക്കാനെത്തിയിരിക്കുന്നത്. ഈ ഫോഴ്‌സില്‍ 50 വനിതാ അംഗങ്ങളാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടീമിന്റെ നേതൃത്വം വഹിക്കുന്നത് ലെഫ്റ്റനന്റ് ഷെയ്മ അല്‍ കാബിയാണ്. കൂടാതെ സെക്കന്‍ഡ് വാറന്റ് ഓഫീസര്‍ ബാസിമ അല്‍ കാബി, ഫസ്റ്റ് കോര്‍പല്‍ നിസ്രീന്‍ അല്‍ ഹമാവി, സലാമ അല്‍ റിമെയ്തി, കോര്‍പറല്‍ ഹന്നന്‍ അല്‍ ഹതാവി എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇതില്‍ ഹന്നനാണ് കാമിലയുടെ ഡ്രൈവറായി വര്‍ത്തിക്കുന്നത്. ഇതില്‍ ഷെയ്മ, നിസ്രീന്‍, ഹന്നന്‍ എന്നിവര്‍ ഈ മെയ് മാസത്തില്‍ എവറസ്റ്റ് കീഴടക്കിയ ധീരവനിതകളും കൂടിയാണ്. യുകെയുടെ ചരിത്രത്തില്‍ ഇതുവരെ രാജകുമാരിക്ക് വനിതാ ബോഡിഗാര്‍ഡുമാരെ മാത്രം ഇതു വരെ ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെയാണ് വനിതകളെ അധികം പൊതുരംഗത്തേക്കിറക്കാത്ത ഒരു ഗള്‍ഫ് രാജ്യം ഇതിന് തയ്യാറായിരിക്കുന്നതെന്നതാണ് അതിശയകരമായ കാര്യം.

ആളുകള്‍ സ്ത്രീകളുടെ നേരെ വളരെ പരമ്പരാഗതവും പഴഞ്ചന്‍ രീതിയിലുള്ളതുമായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നതെന്നും തങ്ങളെ ഈ ചുമതലയേല്‍പ്പിച്ചതിനോടും ചിലര്‍ യാഥാസ്ഥിതിക കാഴ്ചപ്പാട് പുലര്‍ത്തുന്നുണ്ടെന്നും ഇതിലെ ഒരു യുവതി പ്രതികരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി വരുന്നതിലും തങ്ങള്‍ക്ക് ഇതിന് അവസരം നല്‍കിയതിലും സന്തോഷമുണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു. യുകെയില്‍ വനിതാ ബോഡിഗാര്‍ഡുമാര്‍ രാജകീയ കുടുംബാംഗങ്ങള്‍ക്കുണ്ടെങ്കിലും അവരുടെ എണ്ണം വളരെ കുറവാണ്. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ക്ലോസ് പ്രോട്ടക്ഷന്‍ ടീംസില്‍ കൂടുതലായും പുരുഷന്മാര്‍ക്കാണ് ഭൂരിപക്ഷമുള്ളത്. ഗള്‍ഫില്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തില്‍ കാമിലയുടെ പ്രധാന സന്ദേശം സ്ത്രീശാക്തീകരണമാണ്.നിര്‍ണായകമായ നേതൃത്വസ്ഥാനത്തിരിക്കുന്ന എമിറേറ്റി സ്ത്രീകള്‍ പങ്കെടുത്ത പവര്‍ ലഞ്ചില്‍ തിങ്കളാഴ്ച കാമില ഭാഗഭാക്കായിരുന്നു. ഇതില്‍ രാജ്യത്തെ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായ മേജര്‍ മറിയം അല്‍മന്‍സൂരിയും പങ്കെടുത്തിരുന്നു.

Top