കൊച്ചി:അപര്‍ണ ബാലമുരളിയും അസ്‌കര്‍ അലിയും നായികാനായകന്മാരാകുന്ന കാമുകിയിലെ ആദ്യ ഗാനമെത്തി. ഗോപിസുന്ദര്‍ ഈണമിട്ട ”കുറുമ്പീ കുറുമ്പീ” ഗാനം ശ്രേയാ ജയദീപാണ് ആലപിച്ചിരിക്കുന്നത്. ബിനു എസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. റിയല്‍ ലൈഫ് കോളേജ് സ്റ്റോറിയായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രണയം, സംഗീതം ,കോമഡി എന്നീ ചേരുവകളോടെ സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി പറയുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.