തളിപ്പറമ്പ്: സിപിഐ – സിപിഐ വാക്‌പോര് മുറുകുന്നു. വിഷയത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സിപിഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സിപിഐഎം ഉണ്ടാക്കിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കോമത്ത് മുരളീധരനെ സിപിഐ സ്വീകരിച്ചതില്‍ അസ്വാഭാവികതയില്ല. സിപിഐഎമ്മില്‍ നിന്ന് സിപിഐയിലേക്ക് ആളുകള്‍ വരുന്നത് പുതിയ കാര്യമല്ലെന്ന് കാനം ചൂണ്ടിക്കാട്ടി.
സിപിഐഎം വിട്ട് പ്രാദേശിക നേതാക്കള്‍ സിപിഐയില്‍ ചേര്‍ന്ന സംഭവത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കോമത്ത് മുരളീധരനെ സിപിഐ സ്വീകരിച്ചതില്‍ അസ്വാഭാവികതയില്ല. സിപിഐഎമ്മില്‍ നിന്ന് സിപിഐയിലേക്ക് ആളുകള്‍ വരുന്നത് പുതിയ കാര്യമല്ലെന്ന് കാനം ചൂണ്ടിക്കാട്ടി.
ആരോപണങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. നടപടിയെടുത്ത ഒരാളെ സ്വീകരിക്കുക എന്നത് ഇടതുപക്ഷ സ്വഭാവമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറ്റിയതല്ലെന്നായിരുന്നു എം വി ജയരാജന്റെ വിമര്‍ശനം. എന്നാല്‍ സംഭവത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് കാനം രാജേന്ദ്രന്റെ മറുപടി. തളിപ്പറമ്പിലെ സിപിഐഎം വിഭാഗീയതയെ തുടര്‍ന്നാണ് കോമത്ത് മുരളീധരനെ പുറത്താക്കിയത്. അതിനുപിന്നാലെ 58 പേര്‍ സിപിഐയില്‍ ചേര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ സിപിഐഎം വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പൊതുയോഗത്തിലാണ് എംവി ജയരാജന്റെ വിവാദ പരാമര്‍ശം.