തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കനയ്യകുമാർ കേരളത്തിലേയ്ക്ക്; വരുന്നത് സിപിഐയുടെ ക്ഷണം സ്വീകരിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജെഎൻയുവിൽ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചു കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലടച്ച കനയ്യകുമാർ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലേയ്ക്ക് എത്തുന്നു. ബിജെപി – ബിജെഡിഎസ് സഖ്യം തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തുന്നതിനെ പ്രതിരോധിക്കുന്നതിനായാണ് കനയ്യയെ കേരളത്തിൽ എത്തിക്കാൻ സിപിഐ സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഏഴു ദിവസമായി കനയ്യയുടെ പരിപാടി സംഘടിപ്പിക്കുന്നതിനാണ് സിപിഐയുടെ നീക്കം. ബിജെപിയുടെ ശക്തമായ സാന്നിധ്യമുള്ള ജില്ലകളിലും, മണ്ഡലങ്ങളിലുമായാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക. ഇതിനു മുന്നോടിയായി സംസ്ഥാനത്തെമ്പാടും ‘ ജെഎൻയുവിൽ നടന്നത് എന്ത്’ എന്ന വിഷയത്തിൽ എഐവൈഎഫിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ കേരളത്തിൽ എല്ലായാടത്തും എട്ടു മണിക്കൂർ ധർണയും സിപിഐയുടെയും എഐവൈഎഫിന്റഎയും എഐഎസ്എഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
കനയ്യകുമാർ കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കാസർകോട്, കോട്ടയം എന്നീ ജില്ലകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് സിപിഐ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു തന്നെ സിപിഐ ഇതു സംബന്ധിച്ചു കനയ്യയുമായി സംസാരിച്ചു ധാരണയിൽ എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top