ഹൃത്വിക് റോഷന്‍ കങ്കണ പ്രണയം പൊളിച്ചത് കത്രീന;ബോളിവുഡില്‍ പ്രണയത്തെ ചൊല്ലി താരയുദ്ധം

ഇന്നോ നാളെയോ വിവാഹം കഴിക്കാനിരുന്ന കങ്കണയും ഹൃത്വിക് റോഷനും ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും വലിയ ശത്രുക്കളാണ്. പരസ്പരം ചളിവാരിയെറിഞ്ഞ് മാധ്യമങ്ങളിലൂടെ അവര്‍നടത്തുന്ന തെറിവിളികള്‍ കേട്ടാല്‍ തന്നെ അറിയാം ശത്രുതയുടെ ആഴം. പാലും പഴവുമായിരുന്നവര്‍ എങ്ങിനെ ഇത്ര ശത്രുക്കളായി എന്ന അത്ഭുതപെടുകയാണ് ബോളിവുഡ്. അതിനിടിയല്‍ പുതിയ ഗോസിപ്പുകള്‍ കേള്‍ക്കുന്നത് ഇങ്ങിനെയാണ്.

വിവാഹത്തോളം എത്തിയ ഹൃത്വിക് കങ്കണാ പ്രണയത്തില്‍ വിള്ളല്‍ വീഴ്ത്തിയത് കത്രീനയത്രേ.കങ്കണയുടെ ഒരു സുഹൃത്താണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ കൈറ്റ്‌സ് ചിത്രത്തിന്റെ സെറ്റില്‍ വച്ച് കങ്കണയുമായി അടുത്തതോടെയാണ് ഭാര്യ സൂസന്നയുമായി ഹൃത്വിക് പിരിയാനുള്ള സാഹചര്യം ഉണ്ടായതെന്നും പിന്നീട്2013 ഡിസംബറില്‍ വിവാഹമോചന നടപടികള്‍ നടക്കുമ്പോള്‍ ഹൃത്വിക് കങ്കണയെ വിളിച്ച് താന്‍ സൂസന്നയുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും കങ്കണയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തിയതായും കങ്കണയുടെ സുഹൃത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് 2014 ജനുവരിയില്‍ പാരീസില്‍ വച്ച് ഇക്കാര്യത്തില്‍ ഹൃത്വിക് കങ്കണയ്ക്ക് വീണ്ടും ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് ബാംഗ് ബാംഗില്‍ അഭിനയിച്ചതിന് ശേഷം ഹൃത്വിക് കങ്കണയെ അവഗണിക്കാന്‍ തുടങ്ങി. ആ ചിത്രത്തിലെ നായികയായിരുന്ന കത്രീനയോട് ഹൃത്വിക്കിന് പ്രണയം
തോന്നിയതാണ് കങ്കണയോട് അകലാനുള്ള കാരണം. വിവാഹാലോചന സംബന്ധിച്ച കാര്യം ആരോടും പറയരുതെന്ന് ഹൃത്വിക് കങ്കണയോട് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ വിവരം താന്‍ കുടുംബത്തെ അറിയിച്ചെന്ന് കങ്കണ പറഞ്ഞപ്പോള്‍ ഹൃത്വിക്കിന്റെ വിധം മാറിയെന്നാണ് അറിയുന്നത്. അതോടെ നിരാശയിലായ കങ്കണ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ 2014 മാര്‍ച്ചില്‍ ക്വീനിലെ പ്രകടനത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഹൃത്വിക് വീണ്ടും തിരികെ വരികയും തനിക്ക് തെറ്റു പറ്റിപ്പോയെന്ന് മാപ്പപേക്ഷിക്കുകയും ചെയ്തുവത്രേ. തുടര്‍ന്ന് വീണ്ടും ഇരുവരും പ്രണയത്തിലായി. എന്നാല്‍ അതും അധിക കാലം നീണ്ടില്ല. ഇതിനിടെ കങ്കണ ഒരു യുവതാരവുമായി പ്രണയത്തിലാണെന്ന് ഹൃത്വിക് ആരോപിച്ചിരുന്നു. ഈ സമയത്ത് കങ്കണയുടെ ഇ മെയില്‍ ഹൃത്വിക് ഹാക്ക് ചെയ്യുകയുമുണ്ടായി. അങ്ങനെ എന്നന്നേയ്ക്കുമായി ആ ബന്ധം അവസാനിച്ചുമെന്നാണ് സൂഹൃത്തിന്റെ വെളിപ്പെടുത്തല്‍.

Hrithik Roshan-Kangana Ranaut legal fight: Actressതന്റെ മുന്‍ കാമുകന്‍ എന്ന് പറഞ്ഞിതിന്റെ പേരിലാണ് കങ്കണയ്‌ക്കെതിരെ ഹൃത്വിക് റോഷന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്.തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും ഹൃത്വിക് റോഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഇത്തരത്തിലൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ച് ദിവത്തിനുള്ളില്‍ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഹൃത്വികിെനതിരെ മാനനഷ്ടത്തിനെതിരെ കേസ് നല്‍കുമെന്നും പറഞ്ഞ് കങ്കണയും രംഗത്തെത്തിയിരുന്നു.

തന്റെ അഭിഭാഷകന്‍ ദീപേഷ് മെഹ്ത വഴി ഫയല്‍ ചെയ്ത നോട്ടീസില്‍ ഹൃത്വിക് കങ്കണ തനിക്ക് നിരന്തരം അയയ്ക്കുമായിരുന്ന ഇമെയിലുകളുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ദിവസം അന്‍പത് ഇമെയിലുകള്‍ വരെ കങ്കണയില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്ക് വരുമായിരുന്നെന്നും ആകെ 1439
മെയിലുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹൃത്വിക്കിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യുക്തിരഹിതവും വ്യക്തിപരവുമായ അവയെ താന്‍ അവഗണിക്കുകയായിരുന്നു പതിവെന്നും ഹൃത്വിക്കിന്റെ പരാതിയില്‍ പറയുന്നു.എന്നാല്‍ തനിക്ക് ഹൃത്വിക് നല്‍കിയ ഇമെയില്‍ വിലാസം മറ്റാര്‍ക്കും നല്‍കാത്ത ഒന്നാണെന്നാണ് കങ്കണ പറയുന്നത്. മറ്റൊരു ആരോപണവും കങ്കണ ഉന്നയിച്ചിട്ടുണ്ട്. തന്റെ അക്കൗണ്ടില്‍ ഹാക്ക് ചെയ്ത് കയറി പല മെയിലുകളും ഹൃത്വിക് ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ടെന്നാണത്.എന്തായാലും ഇരുവര്‍ക്കുമിടിയിലെ പോരും മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത താരങ്ങളുടെ പരാതിയുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

Top